#kerala #Top Four

ജൂണ്‍ ഒന്നുമുതല്‍ ലോക്കോ പൈലറ്റുമാര്‍ സമരത്തില്‍; ട്രെയിനുകള്‍ മുടങ്ങുമോ?

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ലോക്കോ പൈലറ്റുമാര്‍ പ്രതിഷേധത്തിലേക്ക്. 2016ല്‍ അംഗീകരിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച മുതല്‍ ലോക്കോ പൈലറ്റുമാര്‍ പ്രത്യക്ഷ പ്രതിഷേധം നടത്തും. ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാതെയാകും പ്രതിഷേധം.

Also Read ; നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം’: ബലാത്സം​ഗ കേസിൽ ഒമർ ലുലുവിന് ഇടക്കാല മുൻകൂർ ജാമ്യം

കൃത്യമായ വ്യവസ്ഥകള്‍ പാലിച്ച് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാതെ പ്രതിഷേധിക്കാനാണ് ലോക്കോ പൈലറ്റുമാരുടെ തീരുമാനം. തൊഴില്‍ – വിശ്രമ വേളകളെക്കുറിച്ചുള്ള പ്രഖ്യാപിത വ്യവസ്ഥകള്‍ പാലിച്ചുള്ള അവകാശ പ്രഖ്യാപന പ്രതിഷേധമാണ് ലോക്കോ പൈലറ്റുമാര്‍ നടത്തുക. വ്യവസ്ഥകള്‍ പാലിക്കാതെ തുടര്‍ച്ചയായി ഡ്യൂട്ടി എടുപ്പിക്കുന്നതടക്കമുള്ള കാരണങ്ങളാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പാര്‍ലമെന്റ് 1973ല്‍ പാസാക്കിയതാണ് പത്ത് മണിക്കൂര്‍ ഡ്യൂട്ടി സമയമെന്ന തീരുമാനമെന്ന് ലോക്കോ പൈലറ്റുമാര്‍ പറഞ്ഞു. ഇപ്പോള്‍ 14 മണിക്കൂര്‍ ജോലി ചെയ്യാനാണ് സമ്മര്‍ദ്ദമുണ്ടാക്കുന്നത്. ഇത് അപകടങ്ങള്‍ക്ക് കാരണമാകും. ജൂണ്‍ ഒന്നാം തീയതി മുതല്‍ 10 മണിക്കൂര്‍ ജോലി കഴിഞ്ഞാല്‍ ഡ്യൂട്ടി അവസാനിപ്പിക്കുമെന്ന് ലോക്കോ പൈലറ്റുമാര്‍ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *