#Politics #Top Four

ഇത് ഭാരതത്തിന്റെ വിജയം, 2024 ലും ബിജെപി അധികാരത്തിലെത്തും: കെ സുരേന്ദ്രന്‍

ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ മുന്നേറ്റത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത് ഭാരതത്തിന്റെ വിജയമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തകര്‍ക്കാനാവാത്ത വിശ്വാസം, ഉജ്ജ്വല സെമി ഫൈനല്‍ കടന്ന് തകര്‍പ്പന്‍ ഫൈനലിലേക്ക് എന്നാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. 2024ലും ബിജെപി അധികാരത്തിലെത്തുമെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

നരേന്ദ്രമോദിയുടെ സദ്ഭരണത്തെ വീണ്ടും നെഞ്ചേറ്റിയ ഭാരതജനതയ്ക്ക് നന്ദിയെന്നാണ് വി മുരളീധരന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഹൃദയഭൂമിയിലെ താമരത്തേരോട്ടം സമാനതകളില്ലാത്തതാണ്. വികസനവും ക്ഷേമവും അനുഭവിച്ചറിഞ്ഞ ജനതയുടെ വിധിയാണിത്. ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്റെ കരുത്ത് ഭാരതഹൃദയം മനസിലാക്കിയിരിക്കുന്നു. ഇത് നരേന്ദ്രമോദിക്കെതിരെ കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണെന്നും വി മുരളീധരന്‍ കുറിച്ചു.

Also Read; കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയുമായി ബി ജെ പി

Leave a comment

Your email address will not be published. Required fields are marked *