അഫ്ഗാനിസ്ഥാനില്‍ തുടര്‍ച്ചയായ ഭൂചലനം; മരണസംഖ്യ 1000 കടന്നു

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ തുടര്‍ച്ചയായ ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ശനിയാഴ്ചയാണ് വീണ്ടും 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തലസ്ഥാനമായ ഹെറാത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ആദ്യത്തെ ഭൂചലനമുണ്ടായത്.
തുടര്‍ന്ന് വീണ്ടും എട്ട് ശക്തമായ തുടര്‍ചലനങ്ങളും ഉണ്ടാവുകയായിരുന്നു. ഗ്രാമങ്ങളിലെ വീടുകളാകെ തകര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തേക്ക് ഓടുകയും ചെയ്തു.
ഡെപ്യൂട്ടി സര്‍ക്കാര്‍ വക്താവ് ബിലാല്‍ കരിമി പറയുന്നത് ഭൂചലനത്തില്‍ വളരെയധികം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ്. ഭൂചലനം സാരമായി ബാധിച്ചത് ഇവിടുത്തെ 12 വില്ലേജുകളെയാണ്.
600 വീടുകള്‍ തര്‍ന്നു, 4200 ആളുകളെ ഭൂചലനത്തിന്റെ ദുരിതം ബാധിച്ചിട്ടുണ്ട്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നിരവധി ആളുകള്‍ പരിക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്നുണ്ട്.
Also Read; അപേക്ഷകള്‍ ക്ഷണിക്കുന്നു