#kerala #Top News

സൈറന്‍ കേട്ടാല്‍ ആരും പേടിക്കണ്ട…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെയോ ഉച്ചയ്‌ക്കോ നീണ്ട
സൈറന്‍ കേള്‍ക്കുകയാണെങ്കില്‍ പൊതുജനങ്ങള്‍ പേടിക്കരുത്. പ്രകൃതിക്ഷോഭങ്ങള്‍ വരുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പദ്ധതിയുടെ പരീക്ഷണത്തിന്റെ ഭാഗമായാണ് ഇന്ന് സൈറന്‍ മുഴങ്ങുന്നത്.

Also Read ; മത്തി ഒരു ചെറിയ മീനല്ല ; കിലോയ്ക്ക് 280 മുതല്‍ 300 വരെ

85 സൈറനുകളാണ് സംസ്ഥാനത്ത് ആകെ സ്ഥാപിച്ചിട്ടുള്ളത്. കവചം എന്നാണ് ഈ പദ്ധതിയുടെ പേര്. ശബ്ദത്തിനു പുറമേ ലൈറ്റുകളിലൂടെയും മുന്നറിയിപ്പ് നല്‍കുന്ന സംവിധാനമാണിത്. 72 കോടി ചെലവാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആസ്ഥാനത്തുനിന്നും, ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ നിന്നും ഇവ പ്രവര്‍ത്തിപ്പിക്കാന്‍ ആകുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് പറഞ്ഞു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *