#gulf #International #kerala #Top News

പ്രവാസി മലയാളികളുടെ സംഗമമായലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ സംഗമമായ ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള 351 ലധികം പ്രതിനിധികള്‍ ലോക കേരള സഭയില്‍ പങ്കെടുക്കും. നിയമസഭാമന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളാണ് ഇത്തവണയും വേദി.

Also Read ; കോട്ടയത്ത് കള്ള് ചെത്താന്‍ തെങ്ങില്‍ കയറിയ തൊഴിലാളി കുടുങ്ങി; താഴെയിറങ്ങിയത് അഗ്‌നിശമന സേനയുടെ സഹായത്തോടെ

സാമ്പത്തിക ധൂര്‍ത്താണെന്ന് ആരോപിച്ച് കഴിഞ്ഞതവണ ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. നിലവിലെ നിയമസഭ അംഗങ്ങള്‍, കേരളത്തിനെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗങ്ങള്‍, ഇന്ത്യന്‍ പൗരത്വമുള്ള പ്രവാസി കേരളീയര്‍, തിരികെയെത്തിയ പ്രവാസികള്‍,ഉള്‍പ്പെടെയുള്ളവര്‍ ലോക കേരള സഭയുടെ ഭാഗമാകും.സഭയില്‍ അംഗത്വത്തിന് താല്‍പര്യമുളള പ്രവാസി കേരളീയര്‍ക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നു.

പ്രവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യം വെച്ചാണ് ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് ലോക കേരളസഭ ആരംഭിച്ചത്. ഇതുവരെ ലോക കേരളസഭയുടെ മൂന്നു സമ്മേളനവും മൂന്ന് മേഖലാ സമ്മേളനവുമാണ് സംഘടിപ്പിച്ചത്. 2019ല്‍ ദുബായിലും 2022ല്‍ ലണ്ടനിലും 2023ല്‍ ന്യൂയോര്‍ക്കിലും മേഖലാ സമ്മേളനങ്ങള്‍ നടന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

 

Leave a comment

Your email address will not be published. Required fields are marked *