#india #kerala #Politics #Top Four

കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് 2 വര്‍ഷത്തേക്ക് ഒഴിവ് ചോദിച്ച് സുരേഷ് ഗോപി

തൃശൂര്‍ : ഇഷ്ടപ്പെട്ട ചില സിനിമകള്‍ ചെയ്യാനുണ്ടെന്നും അതിനാല്‍ രണ്ടു വര്‍ഷത്തേക്കു തനിക്ക് ഒരൊഴിവു തരണമെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും എന്നാല്‍, പാര്‍ട്ടി പറഞ്ഞാല്‍ ഭാരിച്ച ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മറുപടിയായി എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി പറഞ്ഞു.

Also Read; അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാന ആക്രമണം; കൃഷി നശിപ്പിച്ചു

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു ആറു മാസം മുന്‍പു വരെ എന്റെ ജോലി ചെയ്യാന്‍ അനുവദിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. മന്ത്രിമാരാകാന്‍ പരിഗണിക്കുന്നതില്‍ അവസാനത്തെ ആളായാല്‍ മതി. എന്നാല്‍, പ്രധാനപ്പെട്ട 5 വകുപ്പുകളുടെ മന്ത്രിമാര്‍ കേരളത്തിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരാകണം എന്ന് താന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. രാജ്യസഭാ എംപി ആയിരിക്കെ ചെയ്ത കാര്യങ്ങളുടെ പട്ടിക നിങ്ങള്‍ക്കു ലഭിക്കും. സേവനം ചെയ്യാന്‍ മന്ത്രിയാകണമെന്നില്ല. സുരേഷ് ഗോപി പറഞ്ഞു.

തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി വിശകലനം നടത്തിയിട്ടുണ്ട് അവരുടെ ആത്മവിശ്വാസം ഇരട്ടിച്ചിരിക്കുന്നു. താന്‍ പ്രചാരണ സമയത്ത് തന്നെ വിശകലനം ചെയ്തതാണ്. തിരഞ്ഞെടുപ്പില്‍ താന്‍ തന്നെത്തന്നെ അവതരിപ്പിക്കുകയാണ് ചെയ്തതെന്നും മറ്റു സ്ഥാനാര്‍ഥികള്‍ എന്തു പറയുന്നു എന്നു നോക്കിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താന്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങള്‍ വോട്ടര്‍മാരോടു പറഞ്ഞു. അവര്‍ അത് ചിന്തയില്‍ വച്ച് തീരുമാനമെടുത്തിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. അതിനാണ് നിശ്ശബ്ദ പ്രചാരണ ദിവസം മണ്ഡലത്തില്‍ നിന്നു വിട്ടുനിന്നത്. അതിനെയും ചിലര്‍ അവഹേളിച്ചു. രണ്ടു പേര്‍ തമ്മിലാണ് മത്സരമെന്നൊക്കെ പറയുന്നത് ജനാധിപത്യ സംവിധാനത്തെ അവഹേളിക്കലാണ്. എല്ലാവരും സ്ഥാനാര്‍ഥികളാണ്.

ബിജെപി കുറെ വോട്ട് ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ 5 തിരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാത്തവരെ കണ്ടുപിടിച്ച് വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കുകയും വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. യുവ വോട്ടര്‍മാരെയും ചേര്‍ത്തതായി വ്യാജ വോട്ട് ചേര്‍ക്കല്‍ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *