ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു; പിടി വിടാതെ അച്ഛന്‍, വീണ്ടും സിബിഐ വരും

സംഗീത സംവിധായകനും പ്രമുഖ വയലിനിസ്റ്റുമായ ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം. ബാലഭാസ്‌കറിന്റെ അച്ഛന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും സി ബി ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന വാദം തള്ളി സി ബി ഐ രംഗത്തെത്തിയിരുന്നു. അപകടത്തിന് കാരണം വാഹനം ഓടിച്ച ഡ്രൈവറുടെ അശ്രദ്ധയാണെന്ന നിഗമനമാണ് സി ബി ഐക്കുള്ളത്.
അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് ഡ്രൈവര്‍ അര്‍ജുന്‍ നാരായണന്‍ അമിത വേഗതയില്‍ അശ്രദ്ധമായിട്ട് വാഹനമോടിച്ചത് അപകടമരണത്തിന് കാരണമായെന്നാണ്. കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചും അപകടമരണമെന്ന് റിപ്പോര്‍ട്ട് നല്‍കിയതോടെ കെ സി ഉണ്ണിയുടെ ഹരജിയിലാണ് സി ബി ഐ അന്വേഷണം വന്നത്. അമിതവേഗതക്കും അശ്രദ്ധമായ ഡ്രൈവിംഗിനും പിറകില്‍ മറ്റെന്തോ കാരണമുണ്ടെന്ന സംശയം ബാലഭാസ്‌കറിന്റെ അച്ഛന് ബലപ്പെട്ടതോടെയാണ് കേസ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്.
Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ട്രൂപ്പിലുണ്ടായിരുന്ന സൗണ്ട് റെക്കോര്‍ഡിസ്റ്റ് ജമീല്‍ ജബ്ബാര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെയാണ് ബാലഭാസ്‌കറിന്റെ അപകടമരണം കൂടുതല്‍ ദുരൂഹമായി മാറിയത്. എന്നാല്‍, അപകടസമയത്ത് കാറില്‍ പിന്‍സീറ്റിലുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴിയാണ് ക്രൈംബ്രാഞ്ചും സി ബി ഐ എയും മുഖവിലക്കെടുത്തത്. ഇതിനെതിരെയാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ കോടതിയെ സമീപിച്ചതും തുടര്‍ അന്വേഷണത്തിനുള്ള വിധി നേടിയെടുത്തതും. കേസിന്റെ എല്ലാ വശങ്ങളും സി ബി ഐ പരിശോധിച്ചിട്ടില്ലെന്നും മകന്റെ മരണത്തിന് പിന്നില്‍ ഗൂഢാലോചനയുടെ സാധ്യതകള്‍ തള്ളിക്കളയാനാകില്ലെന്നുമാണ് പിതാവ് ഹര്‍ജിയില്‍ വ്യക്തമാക്കിയത്.