#kerala #Top Four #Travel

ഭിന്നശേഷിക്കാര്‍ക്ക് റിസര്‍വേഷന്‍ ക്വാട്ട അനുവദിച്ച് റെയില്‍വേ

ചെന്നൈ : തീവണ്ടികളില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇനി മുതല്‍ റിസര്‍വേഷന്‍ ക്വാട്ട. എക്‌സ്പ്രസ്, മെയില്‍ വണ്ടികള്‍ക്കു പുറമെ രാജധാനി,ശതാബ്ദി,തുരന്തോ,ഹംസഫര്‍,ഗതിമാന്‍,വന്ദേഭാരത് തുടങ്ങീ എല്ലാ വണ്ടികളും നിശ്ചിത ബര്‍ത്തുകള്‍ ഇനി മുതല്‍ നീക്കിവെക്കും. സ്ലീപ്പര്‍ ക്ലാസില്‍ നാല്‍ ബര്‍ത്തും( രണ്ട് ലോവര്‍ ബര്‍ത്തും, രണ്ട് മിഡില്‍ ബര്‍ത്തും ) , തേര്‍ഡ് എ സിയില്‍ നാല്‍ ബര്‍ത്തും ക്വാട്ട അനുവദിക്കും.

Also Read ; ഹോസ്റ്റൽ മുറിയിൽ യുവതി പ്രസവിച്ച സംഭവം: യുവതിയെയും കുഞ്ഞിനെയും സ്വീകരിക്കാൻ തയ്യാറാണെന്ന് കുഞ്ഞിൻ്റെ പിതാവ്

വന്ദേഭാരതില്‍ സി.1, സി.7 കോച്ചുകളില്‍ രണ്ട് സീറ്റ് വീതവും അനുവദിക്കും.കൂടാതെ 16 സീറ്റുകളുള്ള വന്ദേഭാരതില്‍ സി.1, സി.16 കോച്ചുകളിലായി നാല് സീറ്റ് കൂടുതലായി അനുവദിക്കും.ഇതിനായി റെയില്‍വേയില്‍ നിന്ന് ലഭിക്കുന്ന പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ഭിന്നശേഷിക്കാര്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. ഇങ്ങനെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് റെയില്‍വേ അനുവദിച്ചിട്ടുള്ള നിരക്കിളവ് ലഭിക്കും.നേരത്തെ ഭിന്നശേഷിക്കാര്‍ക്കൊപ്പം പോകുന്നവര്‍ക്കു കൂടി സീറ്റ് ലഭിച്ചിരുന്നു. പുതിയ നിയമപ്രകാരം സീറ്റുകളില്‍ ഒഴിവുണ്ടെങ്കില്‍ ഒപ്പം പോകുന്നവര്‍ക്കും സീറ്റ് ലഭിക്കും. എന്നാല്‍ അതേസമയം വണ്ടികളില്‍ മുതിര്‍ന്ന പൗരര്‍ക്ക് അനുവദിച്ചിരുന്ന നിരക്കിളവ് ഇതുവരെ പുനസ്ഥാപിച്ചിട്ടില്ല. ലോക്ഡൗണ്‍ സമയത്താണ് ഈ ഇളവുകള്‍ ഒഴിവാക്കിയത്. നിലവില്‍ ഭിന്നശേഷിക്കാര്‍ ,ചികിത്സയുടെ ആവശ്യത്തിനായി പോകുന്നവര്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരിന്റെ പരീക്ഷ എഴുതാന്‍ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് മാത്രമേ നിരക്കിളവ് നല്‍കുന്നുള്ളൂ.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *