#kerala #Top News

കൊച്ചിയില്‍ അര്‍ധരാത്രി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങി; കെഎസ്ഇബി ഓഫീസുകള്‍ ഉപരോധിച്ച് നാട്ടുകാര്‍

കൊച്ചി: അര്‍ധരാത്രി തുടര്‍ച്ചയായി വൈദ്യുതി മുടങ്ങിയതോടെ കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി നാട്ടുകാര്‍. ആലുവ, ഇടപ്പള്ളി തുടങ്ങിയ ഇടങ്ങളിലാണ് നാട്ടുകാര്‍ കെഎസ്ഇബി ഓഫീസുകളിലേക്ക് പ്രതിഷേധവുമായി എത്തിയത്. രാത്രി 9 മണിക്ക് ശേഷം വൈദ്യുതി മുടങ്ങുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.

Also Read; കോവിഡ് വാക്സിന് പാര്‍ശ്വഫലങ്ങളേറെ; സമ്മതിച്ച് നിര്‍മാതാക്കള്‍

ആലുവ എടയാറിലാണ് കഴിഞ്ഞ ദിവസം രാത്രി നാട്ടുകാര്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്. സ്ത്രീകള്‍ ഉള്‍പ്പടെ നിരവധി പേരാണ് കനത്ത ചൂടില്‍ വൈദ്യുതി മുടങ്ങിയതോടെ പ്രതിഷേധവുമായെത്തിയത്. കെഎസ്ഇബി ഓഫീസുകളിലേക്ക് വിളിച്ചാലും ആരും ഫോണ്‍ എടുക്കാറില്ലെന്നും റിസീവര്‍ മാറ്റിവെക്കുന്നതായും നാട്ടുകാര്‍ പറയുന്നു. പാലാരിവട്ടം കെഎസ്ഇബി ഓഫീസിലേക്കും നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. ഇടപ്പള്ളി മഠം ജങ്ഷന്‍, മൈത്രി നഗര്‍, കലൂര്‍, കറുകപ്പിള്ളി, പോണേക്കര തുടങ്ങിയ ഭാഗങ്ങളില്‍ നിന്നുള്ള വൈദ്യുതി ഉപഭോക്താക്കളാണ് പാലാരിവട്ടം സെഷന്‍ ഓഫീസിലേക്ക് പ്രതിഷേധവുമായെത്തിയത്. വൈദ്യുതിബന്ധം പുനസ്ഥാപിക്കാതെ വീടുകളിലേക്ക് തിരിച്ചുപോകില്ലെന്നായിരുന്നു ജനങ്ങളുടെ നിലപാട്. ഇതോടെ പൊലീസും സ്ഥലത്തെത്തി.

തിങ്കളാഴ്ച രാത്രി 10 മണിയോടെ വൈദ്യുതി നിലച്ചിട്ടും രാത്രി വൈകിയും വരാതായതോടെ ഉപഭോക്താക്കള്‍ കെഎസ്ഇബി ഓഫീസിലേക്ക് വിളിച്ചു. എന്നാല്‍ ആരും ഫോണ്‍എടുത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാതായതോടെയാണ് കുട്ടികളുമായി കെഎസ്ഇബി ഓഫീസിലേക്ക് എത്തിയതെന്നും രാത്രികളില്‍ അപ്രഖ്യാപിത പവര്‍ക്കട്ട് സ്ഥിരമാണെന്നും നാട്ടുകാര്‍ പ്രതികരിച്ചു. എന്നാല്‍ രാത്രിസമയത്ത് വൈദ്യുതി ലൈനുകളില്‍ താങ്ങാനാകുന്നതിലും കൂടുതല്‍ ലോഡ് വന്നതാണ് പവര്‍ കട്ട് ചെയ്യാന്‍ കാരണമെന്നാണ് കെഎസ്ഇബി അധികൃതരുടെ വിശദീകരണം.

കൊച്ചി ചേരാനെല്ലൂരിലെ കെഎസ്ഇബി ഓഫീസിലും നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി. കനത്ത ചൂടിനിടെ അപ്രതീക്ഷിതമായി വൈദ്യുതി മുടങ്ങിയതോടെ നൂറുകണക്കിന് പേരാണ് അര്‍ധരാത്രി പ്രതിഷേധവുമായെത്തിയത്. പ്രത്യേകം ട്രാന്‍സ്ഫോമര്‍ സ്ഥാപിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *