#india #kerala #Top News

യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ മലയാളിയുവാവിന്റെ പരാക്രമം, വാതില്‍ തുറക്കാന്‍ ശ്രമം; അടിയന്തര ലാന്‍ഡിങ്, അറസ്റ്റ്

മുംബൈ: യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ അതിക്രമം കാണിച്ച കോഴിക്കോട് സ്വദേശിയെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. 25-കാരനായ അബ്ദുള്‍ മുസവിര്‍ നടുക്കണ്ടിയാണ് പിടിയിലായത്. ഇയാള്‍ വിമാനജീവനക്കാരെ ആക്രമിക്കുകയും വിമാനത്തിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്നും പോലീസ് അറിയിച്ചു. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്.

Also Read ;ഡ്രൈവര്‍ക്യാബിനിലിരുന്ന് ഇനി വീഡിയോ എടുക്കണ്ട, വാഹനത്തിലെ ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ-കേരളഹൈക്കോടതി

കോഴിക്കോട്ടുനിന്ന് ബഹ്റൈനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്സ്പ്രസിലായിരുന്നു സംഭവം. തുടര്‍ന്ന് മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കുകും മുസവിറിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

വിമാനം കോഴിക്കോട്ടുനിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ ഇയാള്‍ സീറ്റില്‍നിന്ന് എഴുന്നേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്തിന്റെ പിന്നിലേക്കുപോയ മുസവിര്‍, ജീവനക്കാരെ ആക്രമിക്കുകയും വാതില്‍ തുറക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം.

ജീവനക്കാര്‍ ഇയാളെ സീറ്റില്‍ തിരികെ കൊണ്ടുവന്ന് ഇരുത്തിയെങ്കിലും സഹയാത്രക്കാരെ അസഭ്യം പറയുകയും എമര്‍ജന്‍സി വാതില്‍ തുറക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് സുരക്ഷാ ഭീഷണി കണക്കിലെടുത്ത് പൈലറ്റ് അടിയന്തരമായി വിമാനം മുംബൈയില്‍ ഇറക്കുകയായിരുന്നു. ഐപിസി 336, 504, 506, 323 എന്നീ വകുപ്പുകള്‍ പ്രകാരമാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *