ക്രിസ്റ്റിയാനോ ജൂനിയറും അല്‍നസ്സറിലേക്ക്

അച്ഛനൊപ്പം കളിക്കാന്‍ ആഗ്രഹിക്കുന്ന മകനും അച്ഛന്റെ ക്ലബ്ബിലേക്ക്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മകന്‍ ക്രിസ്റ്റിയാനോ ജൂനിയര്‍ സൗദി ക്ലബ് അല്‍ നസ്സറില്‍ ചേര്‍ന്നു. റൊണാള്‍ഡോ കളിക്കുന്ന അല്‍ നസ്സര്‍ ക്ലബ്ബിന്റെ അണ്ടര്‍ 13 ടീമിലാണ് മകന്‍ പന്ത് തട്ടുക. cr7 അല്‍ നസ്സറിലേക്ക് ചേക്കേറിയതിനെ തുടര്‍ന്ന് ക്രിസ്റ്റിയാനോ ജൂനിയര്‍ സൗദിയില്‍ പരിശീലനം നടത്തിയിരുന്നെങ്കിലും അല്‍ നസ്സര്‍ അക്കാദമിയുടെ ഭാഗമായിരുന്നില്ല. ഏഴാം നമ്പര്‍ ജേഴ്‌സിയായിരിക്കും അച്ഛനെപ്പോലെ മകവും ജൂനിയര്‍ ടീമില്‍ അണിയുക.
ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിച്ചിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, യുവന്റസ്, റയല്‍ മാഡ്രിഡ് ക്ലബ്ബുകളുടെ അക്കാദമികളില്‍ നേരത്തെ ക്രിസ്റ്റിയാനോ ജൂനിയറും കളിച്ചിരുന്നത് ഏഴാം നമ്പര്‍ ജേഴ്‌സിയണിഞ്ഞായിരുന്നു. അല്‍ നസ്സറുമായുള്ള ക്രിസ്റ്റിയാനോയുടെ കരാര്‍ രണ്ട്് വര്‍ഷം കൂടി നീട്ടാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ
തുടര്‍ന്ന് ഒരു രണ്ട് വര്‍ഷം കൂടി ക്രിസ്റ്റിയാനോ അല്‍ നസ്സറിലുണ്ടെങ്കില്‍ ഒരു പക്ഷേ അച്ഛനും മകനും ഒരുമിച്ച് സീനിയര്‍ ടീമില്‍ കളിക്കാനും സാധ്യതയുണ്ട്. മുമ്പ് ഒരു അഭിമുഖത്തില്‍ തന്റെ മകന്‍ തനിക്കൊപ്പം കളിക്കാന്‍ ആഗ്രഹിക്കുന്നതായും അതിനാല്‍ അച്ഛന്‍ കളിതുടരണം എന്ന് പറഞ്ഞതായും ക്രിസ്റ്റ്യാനോ സൂചിപ്പിച്ചിരുന്നു.
Also Read; ഈജിപ്തും അറബ് രാജ്യങ്ങളും എന്തുകൊണ്ടാണ് ഗാസയില്‍ നിന്നുള്ള പലസ്തീന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാത്തത്