സഹ സംവിധായകന്‍ വാള്‍ട്ടര്‍ ജോസ് അന്തരിച്ചു
സഹ സംവിധായകന്‍ വാള്‍ട്ടര്‍ ജോസ് (56 ) അന്തരിച്ചു. പ്രശസ്ത ഹാര്‍മോണിയം കലാകാരനായ ജോസിന്റെ മകനാണ് ഇദ്ദേഹം. രോഗബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം.
സംവിധായകരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ ശിഷ്യരില്‍ പ്രധാനിയായ വാള്‍ട്ടര്‍ ജോസ് മലയാളത്തിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സഹസംവിധാന ചുമതല നിര്‍വ്വഹിച്ചിട്ടുണ്ട്. സിദ്ധിഖ് ലാല്‍ , ലാല്‍ ജോസ് , വേണു ( ഛായാഗ്രാഹകന്‍ ) കലാധരന്‍ അടൂര്‍ തുടങ്ങിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള വാള്‍ട്ടര്‍ ജോസ് ചലച്ചിത്ര രംഗത്ത് ഗാഢമായ സൗഹൃദം പുലര്‍ത്തിപ്പോന്ന വേറിട്ട വ്യക്തിത്വമായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അവിവാഹിതനായ വാള്‍ട്ടര്‍ ജോസ് സംവിധായകന്‍ ലാലിന്റെ പിതൃസഹോദര പുത്രന്‍ കൂടിയാണ്. കതൃക്കടവ് സിബിഐ റോഡിലുള്ള സഹോദരന്റെ വീട്ടില്‍ ഉച്ചവരെ പൊതുദര്‍ശനമുണ്ട്. ഉച്ചയ്ക്ക് 3 മണിക്ക് കതൃക്കടവ് സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിലാണ് അന്ത്യകര്‍മ്മങ്ങള്‍ നടക്കുക.





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































