#kerala #Top Four

ജോസിനെ ലാളിച്ച സിപിഐഎമ്മിന്റെ ആവേശം ആറിത്തണുത്തു : ജോസ് കെ മാണിയെ ക്ഷണിച്ച് കോണ്‍ഗ്രസ് മുഖപത്രം

കൊച്ചി: ജോസ് കെ മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസിന്റെ മുഖപത്രം വീക്ഷണം.ജോസ് കെ മാണി സിപിഐഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകരുതെന്നും യുഡിഎഫിലേക്ക് തിരിച്ചുവരുന്നതാണ് നല്ലതെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിക്കപ്പെട്ട കാമുകിയുടേതിന് സമാനമായ സങ്കടക്കടലില്‍ ആണ് കേരളാ കോണ്‍ഗ്രസ് എം എന്നും ലേഖനത്തില്‍ പരാമര്‍ശമുണ്ട്.

Also Read ; കേന്ദ്ര സര്‍ക്കാര്‍ IREL ല്‍ തുടക്കാര്‍ക്ക് ജോലി

ജോസ് കെ മാണിയെ വിമര്‍ശിച്ചും കെ എം മാണിയെ പുകഴ്ത്തിയുമാണ് വീക്ഷണം മുഖപ്രസംഗം. കേരളാ കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ എത്തിയത് സംസ്ഥാന മന്ത്രിയാകാനുള്ള ജോസ് കെ മാണിയുടെ അത്യാര്‍ത്തി കാരണമാണെന്നും. യുഡിഎഫിനോട് കാണിച്ചത് കൊടുംചതിയാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. ജോസിന് രാഷ്ട്രീയത്തിന്റെ നഴ്‌സറി പാഠങ്ങള്‍ പോലും വശമില്ലെന്നും ലേഖനം വ്യക്തമാക്കുന്നുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ജോസിന് എല്‍ഡിഎഫ് കൊടുത്ത രാജ്യസഭാ സീറ്റിലുള്ളത് 30 വെള്ളിക്കാശിന്റെ പാപക്കറ. ഘടകകക്ഷികളെ അവഗണിക്കുന്ന രീതി കോണ്‍ഗ്രസിനില്ല. മുസ്ലിം ലീഗിന് അഞ്ചാം മന്ത്രി സ്ഥാനവും രാജ്യസഭാ സീറ്റും നല്‍കിയത് മുന്നണി മര്യാദയാണ്. ജോസ് കെ മാണി കൗശലമില്ലാത്ത നേതാവാണ്. ജോസിനെ ലാളിച്ച സിപിഐഎമ്മിന്റെ ആവേശം ആറിത്തണുത്തെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

 

Leave a comment

Your email address will not be published. Required fields are marked *