#kerala #Top News

പത്തനംതിട്ടയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നഗ്‌നഫോട്ടോ നാട്ടില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; അന്വേഷണം

പത്തനംതിട്ട: വിവാഹ വാദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട സ്വദേശിയായ മുസ മിന്‍ നാസറിനെതിരെയാണ് പൊലീസ് കേസെടുത്തത്. കുറ്റകൃത്യം നടന്നത് കൊച്ചിയിലായതിനാല്‍ തുടരന്വേഷണം പാലാരിവട്ടം പൊലീസ് ഏറ്റെടുത്തു.

Also Read ;സംസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; ആശുപത്രികളിലും വെള്ളം കയറി

കാറില്‍ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ മൊഴി. നഗ്‌നഫോട്ടോ നാട്ടില്‍ പ്രചരിപ്പിക്കുമെന്ന് യുവാവ് ഭീഷണിപ്പെടുത്തി. പ്രതി വിദേശത്തേക്ക് കടന്നതായി യുവതി ആരോപിച്ചു. പാലാരിവട്ടം പൊലീസ് കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവതിയെ ബലാല്‍സംഘം ചെയ്യണമെന്ന ലക്ഷ്യത്തോടെ 2023 ഫെബ്രുവരിയില്‍ പ്രതി വിവാഹം കഴിക്കാമെന്ന് യുവതിയെ അറിയിച്ചതായി എഫ്‌ഐആറില്‍ പറയുന്നു. തുടര്‍ന്ന് 2023 ഏപ്രില്‍ 15 ന് പ്രതിയുടെ കാറില്‍ പ്രതി യുവതിയെ കൊച്ചിയിലെത്തിച്ച് പീഡിപ്പിച്ചതായും എഫ്‌ഐആറില്‍ ഉണ്ട്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പത്തനംതിട്ട സ്വദേശി മുസമിര്‍ നാസറിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

പ്രതി താനുമൊത്തുള്ള ഫോട്ടോകള്‍ നാട്ടില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവാഹ വാഗ്ദാനം നല്‍കിയാണ് പ്രതി തന്നെ പീഡിപ്പിച്ചതെന്നും യുവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പ്രതി യുകെയിലാണെന്നും വിദേശത്തായതിനാല്‍ പൊലീസിന് തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും തന്നോട് പറഞ്ഞതായും യുവതി പറയുന്നു. ഐ.പി.സി 1860 354 A (2), 366,376(2)(n) 506 വകുപ്പുകള്‍ പ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് 2000 66(E) പ്രകാരവുമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പാലാരിവട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

 

Leave a comment

Your email address will not be published. Required fields are marked *