മുസ് ലിം സംവരണം നഷ്ടപ്പെടുത്തുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറണം : ജിഫ്രി തങ്ങൾ

കോഴിക്കോട്: ഭിന്നശേഷി വിഭാഗത്തിന് നൽകുന്ന സംവരണത്തിൻ്റെ മറവിൽ മുസ്ലിംകൾക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സംവരണം നഷ്ടപ്പെടാൻ ഇടയാക്കുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻവാങ്ങണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു. ഭിന്നശേഷി ക്കാർക്കും മറ്റു അർഹരായ എല്ലാ വിഭാഗങ്ങൾക്കും സംവരണാനുകൂല്യം നൽകപ്പെടേണ്ടത് തന്നെയാണ്. എന്നാൽ ഇന്നും സർക്കാർ ജോലികളിലും വിദ്യാഭ്യാസ രംഗത്തും വേണ്ട വിധം പ്രാതിനിധ്യമില്ലാത്ത മുസ് ലിം സമുദായത്തിൻ്റെ അവകാശങ്ങളെ ഹനിച്ചു കൊണ്ടാവരുത് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത്. അർഹരായ എല്ലാ ജനവിഭാഗങ്ങൾക്കും അവരുടെ അവകാശങ്ങൾ ആനുപാതികമായി നൽകാനാണ് ഭരണകൂടങ്ങൾ ശ്രദ്ധിക്കേണ്ടത് – ജിഫ്രി തങ്ങൾ പറഞ്ഞു
Also Read; വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷ ലോറിക്ക് കുറുകെ പാഞ്ഞുകയറി അപകടം