#kerala #Top Four

സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം; കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹിക ഉത്തരവാദിത്തമെന്ന് മുഖ്യമന്ത്രി

കൊച്ചി: സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷത്തിന് ആരംഭമായി. സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 8.45 ന് എറണാകുളം എളമക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിദ്യാഭ്യാസം സാമൂഹിക ഉത്തരവാദിത്തമാണെന്നാണ് മുഖ്യമന്ത്രി ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞത്. പത്ത് വര്‍ഷത്തെ ഇടവേളക്ക് ശേഷം പാഠപുസ്തകങ്ങള്‍ പരിഷ്‌കരിച്ചെന്നും ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങുളെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read; സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെടുന്ന പ്രവാസികള്‍ക്ക് യാത്രാ വിലക്കുമായി കുവൈറ്റ് സര്‍ക്കാര്‍

30,373 അധ്യാപകരെ നിയമിച്ചിട്ടുണ്ട്. അധ്യാപകര്‍ക്ക് കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ കഴിയുക പാഠപുസ്തകത്തിലെ അറിവ് മാത്രമല്ല, ലോകത്തെയും സമൂഹത്തെയും കുറിച്ചുള്ള അറിവുകളും പകരാന്‍ കഴിയണം. അതിനായി അധ്യാപകര്‍ക്ക് സ്വയം നവീകരിക്കാനുള്ള പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക കായിക പദ്ധതിയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *