#Career #india #Top News

സര്‍ക്കാര്‍ ഓഫീസില്‍ ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ ജോലി

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ സുവര്‍ണ്ണാവസരം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, തിരുച്ചിറപ്പള്ളി ഇപ്പോള്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 10 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ NIT യില്‍ ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഒഫീഷ്യല്‍ വെബ്‌സൈറ്റ് ആയ https://www.nitt.edu/ ഇല്‍ 09 ഏപ്രില്‍ 2024 മുതല്‍ 25 ഏപ്രില്‍ 2024 വരെ അപേക്ഷിക്കാം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *