#Top Four

കളമശ്ശേരിയിലെ സ്‌ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി, ഭീകരാക്രമണമാണോ എന്ന് സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍

കൊച്ചി: കളമശേരിയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രാര്‍ഥനായോഗത്തിനിടെയുണ്ടായ സ്‌ഫോടനം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ടെന്നും ഈ വിഷയം ഗൗരവമായി കൈകാര്യം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ മേഖലാ സമ്മേളനം ആരംഭിച്ചതിന് പിന്നാലെയാണ് സ്‌ഫോടനമുണ്ടായത്. എല്ലാവരും കണ്ണടച്ച് പ്രാര്‍ഥിക്കുന്നതിനിടയിലാണ് സ്‌ഫോടനമുണ്ടായതെന്നും ബോംബ് സ്‌ഫോടനമാണെന്ന് കരുതുന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു. വെള്ളിയാഴ്ച ആരംഭിച്ച സമ്മേളനത്തില്‍ തിരിച്ചറിയല്‍ രേഖകളില്ലാത്ത ഒരാള്‍ ഇന്നലെ എത്തിയിരുന്നുവെന്നും മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കിയെന്നും സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പറയുന്നു.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

അതേസമയം, ആസൂത്രിതമായ സ്‌ഫോടനമാണോ കളമശ്ശേരിയില്‍ നടന്നത് എന്ന് സംശയിക്കുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരേസമയം ഒന്നിലധികം സ്‌ഫോടനം നടന്നതാണ് ഭീകരാക്രമണമാണോ എന്ന സംശയത്തിന് കാരണം. ഉടന്‍ തന്നെ ഭീകരവിരുദ്ധ സ്‌ക്വാഡും കളമശേരിയിലേക്ക് എത്തും. കൂടാതെ കളമശ്ശേരിയിലെ സ്‌ഫോടനത്തെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതായി പോലീസ് മേധാവി അറിയിച്ചു. സ്‌ഫോടനം പരിശോധിക്കാന്‍ എന്‍ഐഎയുടെ കൊച്ചി യൂണിറ്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read; കളമശേരിയിലെ പൊട്ടിത്തെറി: ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

Leave a comment

Your email address will not be published. Required fields are marked *