#kerala #Top Four

മുഖ്യമന്ത്രി ദുബായിലേക്ക് : യാത്ര സ്വകാര്യ ആവശ്യത്തിന് കുടുംബത്തോടൊപ്പം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബായിലേക്ക് യാത്ര തിരിച്ചു. ഇന്ന് പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്. മടങ്ങി വരുന്ന തീയതി അറിയിച്ചിട്ടില്ലെന്നും സ്വകാര്യ ആവശ്യത്തിനാണ് യാത്രയെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള സൂചന.

Also Read ; സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി, ഗ്രൗണ്ടില്‍ കിടന്ന് പ്രതിഷേധം

ഇന്നലെ വൈകീട്ടാണ് മുഖ്യമന്ത്രിയുടെ യാത്രക്ക് കേന്ദ്രത്തില്‍ നിന്നുള്ള അനുമതി ലഭിച്ചത്.വിവിധ ജില്ലകളിലെ പൊതു പരിപാടി മാറ്റിവെച്ചാണ് അദ്ദേഹത്തിന്റെ യാത്ര. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും പുറത്തുവന്നിട്ടില്ല.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *