October 23, 2024
#Business

നെസ്റ്റോയുടെ പുതിയ ഷോറൂം തൃശൂരിലും

തൃശൂര്‍: ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ നെസ്റ്റോയുടെ പുതിയ ഷോറൂം തൃശൂരില്‍. തൃശൂരിലെ സാന്റാലോണ്‍ ഷോറൂം നെസ്‌റ്റോ ചെയര്‍മാന്‍ കെ.പി ബഷീര്‍ വ്യാഴാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും

നെസ്റ്റോയുടെ 116-ാമത് ഷോറുമാണ് പുഴയ്ക്കലില്‍ ആരംഭിച്ചിരിക്കുന്നത്. ഈ വര്‍ഷം കേരളത്തില്‍ മൂന്ന് നെസ്‌റ്റോ ഷോപ്പുകള്‍ കൂടി തുറക്കും. മലപ്പുറം ജില്ലയിലെ തിരൂര്‍, പാലക്കാട് ജില്ലയിലെ പട്ടാമ്പി, കോഴിക്കോട് ജില്ലയിലെ കക്കട്ടില്‍ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍.

ഒന്നരലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ ആരംഭിക്കുന്ന പുഴയ്ക്കല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്‌സ്, ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍, ഹോട്ഫുഡ്, ഫാഷന്‍, ടോയ്‌സ്, ഡിപ്പാര്‍ട്ട്‌മെന്റര്‍ സ്റ്റോര്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന ഉത്പന്ന ശ്രേണിയുണ്ടെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുഘിലാഷ്, പി.ജി നിഷാദ്, കുഞ്ഞബ്ദുള്ള, റുവൈസ് ഖാന്‍, അലിന വാസ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Also Read;അക്ഷയ സംരംഭകരാവാന്‍ അവസരം

 

Leave a comment

Your email address will not be published. Required fields are marked *