October 23, 2024
#gulf #Sports

2034ലെ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് സൗദിയില്‍

2034ലെ ഫിഫ ലോകകപ്പിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുമെന്ന് ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (ഫിഫ) പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അറിയിച്ചു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഫിഫ ലോകകപ്പിന്റെ 2026ലെ പതിപ്പിന് കാനഡ, മെക്‌സിക്കോ, യുഎസ് തുടങ്ങിയ വടക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ സംയുക്ത ആതിഥേയത്വം വഹിക്കും. 2030ല്‍ മൂന്ന് ഭൂഖണ്ഡങ്ങളിലായാണ് ലോകകപ്പ് നടക്കുക. ആഫ്രിക്കയില്‍ നിന്ന് മൊറോക്കോയും യൂറോപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍, സ്‌പെയിന്‍ രാജ്യങ്ങളും ലോകകപ്പിന് ആതിഥേയത്വം വഹിക്കും.

Also Read; കേരളീയത്തിന് തിരിതെളിഞ്ഞു: ഇനി മുതല്‍ എല്ലാവര്‍ഷവും കേരളീയം പരിപാടി സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി

2034ല്‍ ഏഷ്യയില്‍ നടക്കുന്ന ലോകകപ്പിന് സൗദി അറേബ്യ ആതിഥ്യമരുളും. ഫിഫ ലോകകപ്പിന്റെ വരാനിരിക്കുന്ന മൂന്നു പതിപ്പുകള്‍, അഞ്ച് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലാണ് നടക്കുന്നത്. മത്സരങ്ങള്‍ നടക്കുന്നത് പത്ത് വ്യത്യസ്ത രാജ്യങ്ങളിലാണ്. ഇത് ഫുട്‌ബോളിനെ ഒരു ആഗോള കായികയിനമാക്കുന്നതായും ഇന്‍ഫന്റീനോ ഇന്‍സ്റ്റഗ്രാമില്‍ പ്രതികരിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *