#Crime #kerala

നാലു ദിവസങ്ങളിലായി 3000 രൂപ വിലയുള്ള 11 കുപ്പി മദ്യം മോഷ്ടിച്ചു; യുവാക്കള്‍ പിടിയില്‍

കോഴിക്കോട്: കക്കോടി ബിവറേജസ് സെല്‍ഫ് സര്‍വീസ് ഔട്ടലെറ്റില്‍ നിന്നും മോഷണം നടത്തിയവര്‍ പിടിയിലായി. നാലു ദിവസങ്ങളിലായി 11 കുപ്പി മദ്യമാണ് ഇവര്‍ കവര്‍ന്നത്. നാലുപേര്‍ അടങ്ങിയ ഗ്രൂപ്പാണ് മോഷണം നടത്തിയത്.ഇതില്‍ രണ്ടുപേരാണ് ഇപ്പോള്‍ പിടിയിലായത്.അന്നശ്ശേരി പരപ്പാറ എടവനക്കുഴി കോളനിയിലെ മുഹമ്മദ് ആസിഫ് (20), സച്ചിന്‍ പ്രഭാകരന്‍ (23) എന്നിവരെയാണ് ചേവായൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

Also Read ; ബീഹാറില്‍ ഉഷ്ണതരംഗം ; ചൂട് 44 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍, മരണം 22

മേയ് 16, 19, 24, 25 തീയതികളിലാണ് ഇവര്‍ മോഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം കണ്ടെത്തിയത്. നല്ല തിരക്കുള്ള മൂന്നിനും അഞ്ചിനും ഇടയ്ക്കുള്ള സമയത്തും എട്ടിനും ഒമ്പതിനും ഇടയ്ക്കുള്ള സമയത്തുമായിരുന്നു കുപ്പിമോഷണം. 3000 രൂപവരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് മോഷണം പോയതെല്ലാം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അവധിയിലായിരുന്ന ബിവറേജസ് ഔട്ട്ലെറ്റ് മാനേജര്‍ ജോലിയില്‍ തിരികെയെത്തി കണക്കെടുത്തപ്പോഴാണ് കുപ്പികളുടെ കുറവുകണ്ടെത്തിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴായിരുന്നു ഔട്ട്ലെറ്റിനകത്തു കയറി നാലുപേരും കുപ്പികളെടുക്കുന്നതും അരയിലേക്ക് തിരുകി കടന്നുകളയുന്നതുമെല്ലാം കണ്ടെത്തിയത്. ഇതോടെ മാനേജര്‍ 28-ന് ചേവായൂര്‍ പോലീസില്‍ പരാതിനല്‍കുകയായിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *