#kerala #Top News

കോഴിക്കോട് കടപ്പുറത്ത് ഇടിമിന്നലേറ്റ് ഏഴു പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരമെന്ന് സൂചന

കോഴിക്കോട് : സൗത്ത് കടപ്പുറത്ത് ഏഴോളം പേര്‍ക്ക് ഇടിമിന്നലേറ്റു. കടലില്‍ നിന്ന് വള്ള കരയ്ക്ക് അടുപ്പിക്കുന്നതിനിടെ രണ്ട് മണിയോടെയാണ് സംഭവം. അഷ്‌റഫ്, അനില്‍, ഷെരീഫ്, മനാഫ്, സുബൈര്‍, സലീം, അബ്ദുല്‍ ലത്തീഫ് എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിന്നലേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. കോഴിക്കോട് കാര്യമായി മഴ പെയ്യുന്നില്ലെങ്കിലും ഉച്ചയ്ക്ക് പലയിടത്തും ശക്തമായ മിന്നലുണ്ടായി

Also Read; എന്‍എസ്‌യുഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

Leave a comment

Your email address will not be published. Required fields are marked *