#Sports #Top Four

ഇന്ത്യന്‍ ക്രിക്കറ്റ് കോച്ചാകാനുള്ള അപേക്ഷാ ഫോമുകളില്‍ മോദി മുതല്‍ അമിത് ഷാ വരെ…

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്കുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി അവസാനിച്ചിരിക്കെ 3000ത്തോളം അപേക്ഷകളാണ് ആകെ ലഭിച്ചത്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും വ്യാജപേരുകളിലാണ്.അതും പ്രധാന മന്ത്രി നരേന്ദ്ര മോദി മുതല്‍ മുതല്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വരെ.കൂടാതെ ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഹര്‍ഭജന്‍ സിംഗ്, വീരേന്ദര്‍ സേവാഗ് എന്നിവരുടെ പേരുകളിലും അപേക്ഷ ലഭിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read ; സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് ; കോട്ടയം ,എറണാംകുളം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ഈ മാസം 13നാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചുതുടങ്ങിയത്. വെബ്‌സൈറ്റില്‍ നല്‍കിയ ഗൂഗിള്‍ ഫോം വഴിയാണ് ബിസിസിഐ അപേക്ഷകള്‍ ക്ഷണിച്ചത്. കൃത്യമായ യോഗ്യതകളും കഴിവുകളും ബിസിസിഐ ചൂണ്ടി കാട്ടുന്നുണ്ടെങ്കിലും ആര്‍ക്കും അപേക്ഷിക്കാവുന്ന ഫോര്‍മാറ്റിലാണ് ഗൂഗിള്‍ ഫോം ഉള്ളത്.നേരത്തെ പരിശീലക സ്ഥാനത്തിനായി ക്രിക്കറ്റ് ആരാധകരും അപേക്ഷ അയച്ചത് വാര്‍ത്തയായിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ടി20 ലോകകപ്പോടെയാണ് നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കാലാവധി തീരുന്നത്. തുടര്‍ന്നുള്ള 2025ലെ ചാമ്പ്യന്‍സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വെച്ചാണ് പുതിയ നിയമനം. അതേസമയം ദ്രാവിഡ് പരിശീലകനായി തുടരാന്‍ സന്നദ്ധനാണെങ്കില്‍ വീണ്ടും അപേക്ഷ നല്‍കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇനി ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്കില്ലെന്ന നിലപാടിലാണ് ദ്രാവിഡ്. 2021ലാണ് ദ്രാവിഡ് പരിശീലകനായെത്തുന്നത്. രാഹുലിന് കീഴില്‍ 2022ല്‍ ഇന്ത്യ ടി20 ലോകകപ്പ് സെമി ഫൈനലിലെത്തി. തുടര്‍ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലില്‍ പ്രവേശിച്ചു.

Leave a comment

Your email address will not be published. Required fields are marked *