#kerala #Top News

സീറ്റ് ബെല്‍റ്റ് ഇടാന്‍ നിര്‍ദേശിച്ചു ; എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സഹയാത്രികന്റെ മൂക്കിനിടിച്ച് യുവാവ്

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സീറ്റ് ഇടാന്‍ നിര്‍ദേശിച്ചയാളുടെ മൂക്കിനിടിച്ച് സഹയാത്രികന്‍.വെള്ളിയാഴ്ച പുലര്‍ച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് സംഭവം.ഇടുക്കി സ്വദേശി അനില്‍ തോമസാണ് സഹയാത്രികനായ കോട്ടയം സ്വദേശി വിശാലിനെ ആക്രമിച്ചത്.

Also Read ; തൃശൂര്‍ ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; 20 പേര്‍ക്കെതിരെ കേസെടുത്തു

ലാന്‍ഡിങ് അനൗണ്‍സ്മെന്റിന് പിന്നാലെ വിശാല്‍ അനിലിനോട് സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അനില്‍ ഇത് അനുസരിച്ചില്ല. പുറത്ത് ശക്തമായ മഴയുണ്ടെന്നും സീറ്റ് ബെല്‍റ്റ് ഇടുന്നതാണ് സുരക്ഷിതമെന്നും വീണ്ടും പറഞ്ഞു. ഇതോടെയാണ് പ്രകോപിതനായ അനില്‍ വിശാലിന്റെ മൂക്കിന് ഇടിച്ചത്. വിശാലിന് സാരമായി പരിക്കേറ്റു. തുടര്‍ന്ന് കാബിന്‍ ജീവനക്കാര്‍ ഇടപെട്ടു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

വിമാനം ലാന്‍ഡ് ചെയ്ത ഉടനെ അനിലിനെ സിഐഎസ്എഫ് എത്തി വിമാനത്തില്‍ നിന്ന് പിടികൂടി. തുടര്‍ന്ന് നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു. അനിലിനെയും വിശാലിനെയും പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. എന്നാല്‍ പരാതിയില്ലെന്ന് വിശാല്‍ എഴുതി നല്‍കിയതോടെ ഇരുവരെയും വിട്ടയക്കുകയായിരുന്നു.

 

Leave a comment

Your email address will not be published. Required fields are marked *