October 26, 2024
#Top Four

പോലീസ് സ്‌റ്റേഷന് ബോംബ് ഭീഷണി; പ്രതി പിടിയില്‍

കൊച്ചി: കോതമംഗലം പോലീസ് സ്‌റ്റേഷന് വ്യാജ ബോംബ് ഭീഷണി. രാവിലെ പത്ത് മണിയോടെ തിരുവനന്തപുരം കണ്‍ട്രോള്‍ റൂമിലേക്കാണ് കോതമംഗലം സ്‌റ്റേഷനില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് കോള്‍ വരുന്നത്. ഭീഷണി സന്ദേശം ലഭിച്ച ഉടനെ പോലീസ് അന്വേഷണമാരംഭിച്ചു. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്‌റ്റേഷനില്‍ പരിശോധന നടത്തിയതോടെ ഭീഷണി വ്യാജമാണെന്ന് മനസ്സിലാക്കുകയായിരുന്നു.

Also Read; ഇനി ചിക്കുന്‍ഗുനിയയെ പേടിക്കേണ്ട; ആദ്യ വാക്സിന് അനുമതി നല്‍കി യുഎസ്

തുടര്‍ന്ന് ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടന്നതോടെ ചെറുവട്ടൂര്‍ സ്വദേശി ഹനീഫിനെ പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. എന്തിനാണ് വ്യാജ ഭീഷണി മുഴക്കിയതെന്ന് വ്യക്തമല്ല.

 

Leave a comment

Your email address will not be published. Required fields are marked *