#kerala #Top Four

മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ; മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി എന്‍ഡിഎ

ഡല്‍ഹി: മൂന്നാം മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ ഊര്‍ജിതമാക്കി എന്‍ഡിഎ. ഇന്ന് രാത്രിയോ നാളെ രാവിലെയോ മന്ത്രിമാരുടെ പട്ടിക തയാറാകുമെന്നും ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ രാത്രി ജെ.പി നദ്ദയുടെ വസതിയില്‍ സഖ്യകക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ ടിഡിപിയും ജെഡിയുവും നാല് മന്ത്രിസ്ഥാനങ്ങള്‍ വീതം വേണമെന്ന് ആവശ്യപ്പെട്ടു.

Also Read ; സീറ്റ് ബെല്‍റ്റ് ഇടാന്‍ നിര്‍ദേശിച്ചു ; എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സഹയാത്രികന്റെ മൂക്കിനിടിച്ച് യുവാവ്

അതേസമയം, സഖ്യ കക്ഷി നേതാക്കളുമായി ഇന്ന് ധാരണയുണ്ടാക്കുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ സ്പീക്കര്‍ സ്ഥാനത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ തുടരും. അതിനിടെ, പ്രധാനമന്ത്രി പദം രാജിവച്ച നരേന്ദ്രമോദി വീണ്ടും രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ സന്ദര്‍ശിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് മോദി രാഷ്ട്രപതിക്ക് കത്ത് നല്‍കി. ബിജെപി അംഗങ്ങളുടെയും എന്‍ഡിഎയിലെ മറ്റ് സഖ്യകക്ഷി എംപിമാരുടെയും പിന്തുണ നരേന്ദ്ര മോദിക്കുണ്ട്. മോദിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രാഷ്ട്രപതി ക്ഷണിച്ചു.

എന്‍ഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി മോദിയെ തെരഞ്ഞെടുത്തിരുന്നു. സ്ഥിരതയുളള സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നാണ് സഖ്യകക്ഷി നേതാക്കളായ നിതീഷ് കുമാറും, ചന്ദ്രബാബു നായിഡുവും നിലപാടറിയിച്ചത്. വന്‍ തീരുമാനങ്ങള്‍ മൂന്നാം സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാമെന്ന് നരേന്ദ്രമോദിയും വ്യക്തമാക്കിയിരുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *