#Movie

ഐ സി എല്‍ ഗ്രൂപ്പ് സിനിമാ നിര്‍മ്മാണരംഗത്തേക്ക്

തൃശൂര്‍ : ഐ സി എല്‍ ഗ്രൂപ്പ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക്. സജീവ് പാഴൂര്‍ എഴുതി പി ജി പ്രേംലാല്‍ സംവിധാനം ചെയ്ത പഞ്ചവത്സരപദ്ധതി എന്ന സിനിമയിലൂടെയാണ് ഐ സി എല്‍ ഗ്രൂപ്പ് സിനിമാ നിര്‍മ്മാണരംഗത്തേക്ക് കടന്നത്. ഈ സിനിമയിലൂടെ പുതിയ ഒരു പ്രതിഭ കൂടി സിനിമാ നിരയിലേക്ക് എത്തുകയാണ്. ഇരിങ്ങാലക്കുട സ്വദേശി കൃഷ്‌ണേന്ദു എ മേനോനാണ് ചിത്രത്തിലെ നായിക. മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് കൃഷ്‌ണേന്ദു. ഐസിഎല്‍ ഗ്രൂപ്പ് സിഎംഡി ഇരിങ്ങാലക്കുട ശാന്തിനഗര്‍ സുകൃതത്തില്‍ കെ ജി അനില്‍കുമാറിന്റെയും ഉമാ അനില്‍കുമാറിന്റെയും മകളാണ് . ചെറുപ്പം മുതലേ നൃത്തം അഭ്യസിക്കുന്ന കൃഷ്‌ണേന്ദു യുവജനോത്സവ മത്സരങ്ങളില്‍ വിവിധ നൃത്ത ഇനങ്ങളില്‍ വിജയിച്ചിട്ടുണ്ട്. നൃത്തത്തിനൊപ്പം അഭിനയത്തിലും താല്‍പര്യമുള്ള കൃഷ്‌ണേന്ദുവിന്റെ നായികയായുള്ള അരങ്ങേറ്റ ചിത്രമാണിത്. പതിനെട്ടാം പടി, ഗൗതമന്റെ രഥം തുടങ്ങിയ ചിത്രങ്ങളിലും കൃഷ്‌ണേന്ദു അഭിനയിച്ചിട്ടുണ്ട്. സിജു വില്‍സനാണ് കഥയിലെ നായകന്‍. സോഷ്യല്‍ സറ്റയറില്‍ കഥ പറയുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഷാന്‍ റഹ്മാനാണ്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *