ഒരു സിനിമയുടെ പ്രമോഷന്‍ നല്‍കാത്തതിനാല്‍ അതു പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാനും മാത്രം സെന്‍സില്ലാത്ത ആളല്ല താനെന്ന് കുഞ്ചാക്കോ ബോബന്‍

ഒരു സിനിമയുടെ പ്രമോഷന്‍ നല്‍കാത്തതിനാല്‍ അതു പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാനും മാത്രം സെന്‍സില്ലാത്ത ആളല്ല താനെന്ന് കുഞ്ചാക്കോ ബോബന്‍. തന്റേതല്ലാത്ത സിനിമകള്‍ക്ക് പോലും പ്രമോഷന്‍ നല്‍കാന്‍ മടി കാണിക്കാറില്ലെന്നും സിനിമ കാണാന്‍ തിയേറ്ററില്‍ ആളെത്തിയാല്‍ എല്ലാവര്‍ക്കും ഗുണമാണെന്നും കുഞ്ചാക്കോബോബന്‍ പറയുന്നു.
പദ്മിനി സിനിമയുടെ പ്രമോഷന് പങ്കെടുക്കാത്തതിനെപ്പറ്റി ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ.
‘സിനിമയിലെ കാര്യങ്ങള്‍ എല്ലാം മുന്‍കൂട്ടി നിശ്ചയിക്കുന്നതുപോലെയല്ല പലപ്പോഴും നടക്കുന്നത്. പ്രമോഷനും മറ്റും പെട്ടെന്ന് തീരുമാനിക്കുന്നതാണ്. ആ സമയത്തു ഞാന്‍ വിദേശത്തായിരുന്നു, ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു, മറ്റൊരു സിനിമയുടെ ലൊക്കേഷനിലായിരുന്നു. ഇങ്ങനെ മൂന്ന് കാര്യങ്ങളും ആ സിനിമയുടെ കാര്യത്തില്‍ സംഭവിച്ചുവെന്നതാണ് വാസ്തവം.
കൂടാതെ എന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായി ഒരു പാട്ടുപാടുന്നതും ആ സിനിമയിലാണെന്നും ആ പാട്ടുതന്നെ വ്യത്യസ്തമായ ഒരു പ്രമോഷനാണെന്നും നടന്‍ പറഞ്ഞു. മാത്രമല്ല, അത്തമൊരു ഫീല്‍ഗുഡ് സിനിമക്ക് നെഗറ്റീവ് പബ്ലിസിറ്റി അല്ല വേണ്ടതെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് വിവാദമുണ്ടായ സമയത്ത് പ്രതികരിക്കാതിരുന്നത്. തന്റെ പടം വിജയിക്കേണ്ടത് മറ്റേരാക്കാളും തന്റെ ആവശ്യമാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
Also Read; ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്