#Top News

വാട്ടര്‍ മെട്രോ ഇനി കൊച്ചിയിലെ കനാലുകളിലേക്കും; പദ്ധതി ഇങ്ങനെ

കൊച്ചി: കൊച്ചി കായലിന് പുറമേ നഗരത്തിലെ കനാലുകളിലേക്കും ബോട്ടുകളിറക്കാന്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ പദ്ധതി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡി (കെഎംആര്‍എല്‍) ന്റെ മേല്‍നോട്ടത്തില്‍ നഗരത്തിലെ കനാലുകള്‍ പുനരുജ്ജീവിപ്പിക്കുന്ന പദ്ധതി ആരംഭിക്കാനിരിക്കുകയാണ്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സഞ്ചാരയോഗ്യമായ കനാലുകളിലേക്ക് ചെറു ബോട്ടുകളിറക്കി നഗരത്തിലെ വിവിധയിടങ്ങളിലേക്ക് സര്‍വീസ് തുടങ്ങാനാണ് കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയിടുന്നതെന്ന് ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Also Read; കോഴിക്കോട് പേരാമ്പ്രയില്‍ പെട്രോള്‍ ബോംബ് സ്‌ഫോടനം

നഗരത്തിലെ സഞ്ചാരയോഗ്യമായ കനാലുകളില്‍ ചെറു ബോട്ടുകളിറക്കാനാണ് കെഎംആര്‍എല്ലിന് കീഴിലുള്ള കൊച്ചി വാട്ടര്‍ മെട്രോയുടെ പദ്ധതി. കനാല്‍ വികസനവും പുനരുജ്ജീവനവും പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ 25 ഓളം യാത്രക്കാരെ വഹിക്കാനാകുന്ന ചെറു ബോട്ടുകളാകും ഇറക്കുക. ഇതോടെ നഗരത്തിലെ വിവിധയിടങ്ങളിലേക്ക് വേഗത്തില്‍ എത്തിപ്പെടാനാകുമെന്നും പ്രവര്‍ത്തന ചെലവ് കുറവായിരിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

കൊച്ചി നഗരത്തിലെ ആറ് കനാലുകളാണ് പുനരുജ്ജീവിപ്പിച്ചു സഞ്ചാരയോഗ്യമാക്കുക. ഇടപ്പള്ളി കനാല്‍, ചിലവന്നൂര്‍ കനാല്‍, തേവര കനാല്‍, പേരന്തൂര്‍ കനാല്‍, മാര്‍ക്കറ്റ് കനാല്‍, കോന്തുരുത്തി കനാല്‍ എന്നിവയാണ് അവ. 11.23 കിലോമീറ്റര്‍ നീളുന്ന ഇടപ്പള്ളി കനാല്‍ പൂര്‍ണമായും സഞ്ചാരയോഗ്യമാണ്. 664 മീറ്റര്‍ നീളുന്ന മാര്‍ക്കറ്റ് കനാലും സഞ്ചാരയോഗ്യമാക്കാനാകും. പേരന്തൂര്‍ കനാലിന്റെ നീളം 9.88 കിലോമീറ്റര്‍ ആണ്. കോന്തുരുത്തി കനാലിന് 670 മീറ്ററും തേവര കനാലിന് 1.41 കിലോമീറ്ററുമാണ് നീളം. അതേസമയം പദ്ധതിക്കായി കിഫ്ബി 1,528 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെങ്കിലും വിവിധ കാരണങ്ങളാല്‍ പദ്ധതി ഇതുവരെ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *