ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി

കൊച്ചി: ചമ്പക്കര കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി. 30 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കറുത്ത ട്രാക്ക് സ്യൂട്ടും കറുത്ത ടീഷര്‍ട്ടും ധരിച്ച ചെറുപ്പക്കാരന്റേതാണ് മൃതദേഹം. ഇന്നു രാവിലെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… രാവിലെ ആറു മണിയോടെയാണ് ചമ്പക്കര കനാലിന്റെ തൈക്കൂടം ഭാഗത്ത് മൃതദേഹം ഒഴുകി നടക്കുന്നത് നാട്ടുകാര്‍ ശ്രദ്ധിക്കുന്നതെന്ന് സ്ഥലം കൗണ്‍സിലര്‍ പറഞ്ഞു. ഉടന്‍ […]

പ്രതിപക്ഷ നേതാവ് മത്സരിച്ച പറവൂര്‍ നിയോജകമണ്ഡലത്തില്‍ ഫലം വൈകിയേക്കും

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മത്സരിക്കുന്ന പറവൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ മേശകളുടെ എണ്ണം കൂട്ടണമെന്ന് ആവശ്യം. മറ്റുമണ്ഡലത്തില്‍ ക്രമീകരിച്ചത്രയും വോട്ടെണ്ണല്‍ മേശകള്‍ പറവൂര്‍ മണ്ഡലത്തില്‍ ക്രമീകരിച്ചിട്ടില്ലാത്തതിനാല്‍ എണ്ണലും ഫലപ്രഖ്യാപനവും വൈകാനിടയുണ്ടെന്ന ആശങ്ക ഡെപ്യൂട്ടി കളക്ടര്‍ അനില്‍ ഫിലിപ്പ് കളക്ടറെ അറിയിച്ചു. ആലുവ യു സി കോളേജിലാണ് പറവൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണുന്നത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… മറ്റ് മണ്ഡലങ്ങളിലെ വോട്ടെണ്ണലിന് 14 വീതം മേശകള്‍ […]

മോദി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടനം; മുഹമ്മദ് റിയാസിനെ ഒഴിവാക്കി, പരിപാടി ബഹിഷ്‌കരിക്കാന്‍ മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയപാതയുടെ ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ ക്ഷണിച്ചില്ല. എന്‍എച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ചടങ്ങില്‍ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍; തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഇന്ന് തുടക്കമിടും ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമെന്ന വിലയിരുത്തലിന് പിന്നാലെ ചടങ്ങ് സര്‍ക്കാര്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. വിഷയത്തില്‍ കടുത്ത അതൃപ്തിയുള്ളതിനാല്‍ മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുക്കില്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളാരും തന്നെ […]

പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയില്‍; തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഇന്ന് തുടക്കമിടും

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിലെത്തും. എന്‍ഡിഎയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കമിടും. രാവിലെ 11.30ന് നെടുമ്പാശ്ശേരിയില്‍ എത്തുന്ന പ്രധാനമന്ത്രി നേവല്‍ ബേസില്‍ എത്തി റോഡ് മാര്‍ഗം ആദ്യ പരിപാടിക്ക് എത്തും. മറൈന്‍ഡ്രൈവില്‍ ധീവനസഭയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷമാണ് ആദ്യ പരിപാടി. 12ന് കലൂര്‍ സ്റ്റേഡിയത്തില്‍ റോഡ് ഷോ നടക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 12.30ന് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും ഇതില്‍ പതിനായിരം കോടിയുടെ […]

കൊച്ചി – മസ്‌കത്ത് വിമാന സര്‍വീസ് പുനരാരംഭിച്ചു; കരിപ്പൂര്‍ വഴിയുള്ള 40 സര്‍വീസുകള്‍ റദ്ദാക്കി

കൊച്ചി: കൊച്ചിയില്‍ നിന്നും മസ്‌കത്തിലേക്ക് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളാണ് പുനരാരംഭിച്ചു. ഒമാന്‍ എയര്‍വെസിന്റെ വിമാനങ്ങള്‍ ഇന്ന് രാവിലെ 8.10ന് പുറപ്പെട്ടു. എയര്‍ ഇന്ത്യയുടെ ആദ്യം സര്‍വീസ് തിരിച്ചിറപ്പള്ളിയില്‍ നിന്നും മസ്‌കത്തിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഉച്ചയ്ക്ക് 1.45നും ഇന്ത്യയില്‍ നിന്ന് സര്‍വീസുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ വ്യാഴാഴ്ച തുടങ്ങും വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് വിമാനങ്ങള്‍ സര്‍വീസ് നടത്തും. മസ്‌കത്തില്‍ നിന്നുള്ള വിമാനം രാവിലെ 7.40ന് കൊച്ചിയിലെത്തി. അതേസമയം, […]

സ്ഥാനാര്‍ത്ഥി നിര്‍ണയം ചര്‍ച്ചയാകും; ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്ന് കേരളത്തിലെത്തും

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടിട്ടുള്ള സുപ്രധാന യോഗത്തില്‍ പങ്കെടുക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്ന് കൊച്ചിയിലെത്തും. പാര്‍ട്ടി അധ്യക്ഷനായ ശേഷം ഇതാദ്യമായിട്ടാണ് നിതിന്‍ നബീന്‍ കേരളത്തിലെത്തുന്നത്. ഉച്ചയ്ക്ക് 1.45ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന നിതിനെ ബിജെപി, എന്‍ഡിഎ നേതാക്കള്‍ സ്വീകരിക്കും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… വിമാനത്താവളത്തിന് അടുത്ത് താജ് ഹോട്ടലില്‍ ഉച്ചയ്ക്ക് 2.30 ന് ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി ചേരും. സംസ്ഥാന നിയമസഭ […]

അരങ്ങൊഴിഞ്ഞത് മലയാള സിനിമയുടെ ജീനിയസ്

തൃശൂര്‍: തിരക്കഥാകൃത്തും സംവിധായനും നടനുമായി മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിച്ച മഹാപ്രതിഭയായ ശ്രീനിവാസന്‍ ഇനി ഓര്‍മ്മ. മലയാളികളെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും സാധാരണക്കാരുടെ ജീവിതത്തെ പുകമറയില്ലാതെ വെള്ളിത്തിരയിലേക്ക് എത്തിച്ച മഹാപ്രതിഭയാണ് ശ്രീനിവാസന്‍. മലയാളികളുടെ പൊതുജീവിതത്തെ ഏറെ സ്വാധീനിച്ച വേറെയൊരു നടനില്ലെന്ന് തന്നെ പറയാം.ഹാസ്യത്തെ ചിരിക്കപ്പുറം ചിന്തയ്ക്കുള്ള വഴിയായി അദ്ദേഹം ഉപയോഗിച്ചു. ആക്ഷേപഹാസ്യത്തിന്റെ സാധ്യതകള്‍  ഉപയോഗിച്ച ശ്രീനിവാസന്റെ ആദ്യകാല സിനിമകള്‍ സാധാരണ മനുഷ്യരുടെ ജീവിതത്തിന്റെ നിസഹായതകളും സങ്കടങ്ങളും ആവിഷ്‌കരിച്ചു. സത്യന്‍ അന്തിക്കാടിനൊപ്പം അദ്ദേഹം ചെയ്ത വരവേല്‍പ് അടക്കമുള്ള സിനിമകള്‍ […]

നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തില്‍; ഡിസംബര്‍ 8ന് വിധി പറയും

കൊച്ചി: നടന്‍ ദിലീപ് ഉള്‍പ്പെട്ട നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും. പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍ നടന്‍ ദിലീപാണ് എട്ടാം പ്രതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുന്നത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം 2017ലാണ് നടിക്കെതിരെ കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ ആക്രമണം നടക്കുന്നത്. കേസില്‍ ഒമ്പത് പേരാണ് പ്രതി പട്ടികയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. […]

കൊച്ചിയില്‍ ജല അതോറിറ്റിയുടെ ജലസംഭരണി തകര്‍ന്നു; വീടുകളില്‍ വെള്ളം കയറി

കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ ജലസംഭരണി തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ജലസംഭരണി തകര്‍ന്നതിനെ തുടര്‍ന്ന് സമീപപ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. 1.38 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ടാങ്കാണ് തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ 1.10 ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു ഉണ്ടായിരുന്നത്. ഇതോടെ അതിവേഗത്തില്‍ വെള്ളം പുറത്തേയ്ക്ക് ഒഴുകി. തൊട്ടടുത്ത വീടുകളില്‍ നിമിഷ നേരം കൊണ്ട് വെള്ളം ഒഴുകിയെത്തി. കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക്; തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ചില വീടുകളുടെ ഉള്‍ഭാഗത്ത് […]

കലൂര്‍ സ്റ്റേഡിയം ചുറ്റുമതില്‍ നിര്‍മ്മാണം നിയമവിരുദ്ധം; പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശം

കൊച്ചി: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മത്സരത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ചുറ്റുമതില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്ന് കണ്ടെത്തി. ഇതിനെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കാന്‍ നഗരസഭാ അധികൃതര്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രമുഖ മുഖങ്ങളെ ഇറക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥനെയും വീണയെയും മത്സരിപ്പിക്കും. പ്രചാരണം നയിക്കാന്‍ കെ മുരളീധരന്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കണമെങ്കില്‍ ഫിഫയുടെ മാനദണ്ഡപ്രകാരം സ്റ്റേഡിയം ഒരുക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് സ്റ്റേഡിയത്തില്‍ ചുറ്റുമതില്‍ നിര്‍മാണം തുടങ്ങിയത്. എന്നാല്‍, ചുറ്റുമതിലിന്റെ കൂടുതല്‍ […]