September 7, 2024
#Sports

ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടത്തില്‍ സെഞ്ച്വറി തികച്ച് ഇന്ത്യ

ഏഷ്യന്‍ ഗെയിംസിലെ മെഡല്‍നേട്ടത്തില്‍ സെഞ്ച്വറി തികച്ച് ഇന്ത്യ. വനിതാ കബഡി ടീം ഫൈനലില്‍ തായ്പേയ്ക്കെതിരായ നേട്ടമാണ് ഇന്ത്യയെ 100-ാം മെഡലിലേക്ക് എത്തിച്ചത്. വെള്ളിയാഴ്ച തന്നെ മെഡല്‍ പട്ടികയില്‍ ഇന്ത്യ സെഞ്ച്വറി പിന്നിടുമെന്ന് ഉറപ്പിച്ചിരുന്നു. അമ്പെയ്ത്തില്‍ ഇന്ത്യ ഇന്ന് നാല് മെഡലുകള്‍ കൂടി സ്വന്തമാക്കിയതോടെ, ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ സെഞ്ച്വറി മെഡല്‍ നേട്ടം കൈവരിച്ചു. 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 100 തികച്ചത്.

ഇന്ത്യയുടെ ഈ ചരിത്ര നാഴികക്കല്ലിലേക്ക് നയിച്ച നമ്മുടെ അത്‌ലറ്റുകളെ ഞാന്‍ അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.

Join with metro post: മെട്രോ പോസ്റ്റ് വാട്‌സാപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

51 മെഡലുകള്‍ സംഭാവന ചെയ്ത ഷൂട്ടര്‍മാരുടെയും 29 മെഡലുകള്‍ നേടിയ അത്ലറ്റിക്സ് താരങ്ങളുടെയും മികച്ച പ്രകടനമാണ് 100 എന്ന മെഡല്‍ നേട്ടത്തിലേക്കെത്തിച്ച പ്രധാനകാരണം. വനിതാ ടേബിള്‍ ടെന്നീസ് ടീമിന്റെ അപ്രതീക്ഷിത വെങ്കലമെഡല്‍ നേട്ടവും ഇന്ത്യയ്ക്ക് കരുത്തേകി.

ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെ ഇന്ത്യക്ക് ലഭിച്ച റെക്കോര്‍ഡ്. ജക്കാര്‍ത്തയില്‍ 16 സ്വര്‍ണവും 23 വെള്ളിയും 31 വെങ്കലവുമായിരുന്നു അന്ന് നേടിയ മെഡല്‍ നേട്ടം.

Also Read; വിദ്യാര്‍ത്ഥിനിയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

Leave a comment

Your email address will not be published. Required fields are marked *