പി ആര്‍ ശ്രീജേഷിന് ആദരവ് ; താരം ധരിച്ചിരുന്ന 16ാം നമ്പര്‍ ജഴ്‌സി പിന്‍വലിച്ച് ഹോക്കി ഇന്ത്യ

ഡല്‍ഹി: പാരിസ് ഒളിമ്പിക്‌സോടെ വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഹോക്കി ഇതിഹാസവും മലയാളി താവുമായ പി ആര്‍ ശ്രീജേഷിനോടുള്ള ആദരവ് പ്രകടിപ്പിച്ച് ഹോക്കി ഇന്ത്യ. ശ്രീജേഷിന്റെ കരിയറിലുടനീളം താരം ധരിച്ചിരുന്ന 16ാം നമ്പര്‍ ജഴ്‌സി പിന്‍വലിച്ചിരിക്കുകയായണ്. സീനിയര്‍ ടീമില്‍ ഇനി ആര്‍ക്കും 16-ാം നമ്പര്‍ ജഴ്സി നല്‍കില്ല. ഇന്ത്യന്‍ ഹോക്കിക്ക് വേണ്ടി ശ്രീജേഷ് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ടീമിന്റെ തീരുമാനം.
Also Read ; ഡല്‍ഹി മദ്യനയ കേസ് ; അരവിന്ദ് കെജ്രിവാളിന് തിരിച്ചടി, ഇടക്കാല ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി
താരത്തിന്റെ വിടവാങ്ങല്‍ ചടങ്ങിലായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം. ശ്രീജേഷിന് 25 ലക്ഷം രൂപയും ഉപഹാരവും ഹോക്കി ഇന്ത്യ നല്‍കി. ഹോക്കി താരത്തിന് വിടവാങ്ങല്‍ ചടങ്ങ് ഇരിക്കുന്നത് ചരിത്രത്തില്‍ ആദ്യമെന്ന് മുന്‍ പരിശീലകന്‍ ഹരേന്ദ്രസിങ് പറഞ്ഞു. ശ്രീജേഷിനെ ഇന്ത്യയുടെ ജൂനിയര്‍ ഹോക്കി ടീം പരിശീലകനായി നിയമിച്ചു.തുടര്‍ച്ചയായ രണ്ട് ഒളിംപിക്സ് വെങ്കലമെഡല്‍ നേടിയാണ് പി ആര്‍ ശ്രീജേഷ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ പടിയിറങ്ങുന്നത്. ടോക്കിയോ ഒളിംപിക്സില്‍ വെങ്കലം നേടമ്പോഴും പാരിസില്‍ മെഡല്‍ നിലനിര്‍ത്തുമ്പോഴും ഇന്ത്യന്‍ ടീമിന് വേണ്ടി നിര്‍ണായക പ്രകടനം കാഴ്ച വെക്കാന്‍ ശ്രീജേഷിന് സാധിച്ചിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..