കോളെടുക്കല്ലേ, പണി കിട്ടും…

ഓണ്‍ലൈനിലൂടെ നിയമവിരുദ്ധപ്രവൃത്തികള്‍ നടത്തുന്ന സൈബര്‍മേഖലയായ ഡാര്‍ക്ക് വെബിലൂടെയും തട്ടിപ്പ് നടക്കുന്നുണ്ട്. സാധാരണ സെര്‍ച്ച് എന്‍ജിനുകള്‍ ഉപയോഗിച്ച് ഡാര്‍ക്ക് വെബില്‍ എത്താനാകില്ല. സൈറ്റുകളിലും ഡേറ്റാബേസുകളിലും നുഴഞ്ഞുകയറി വിവരങ്ങള്‍ ചോര്‍ത്തി വില്‍പ്പനയ്ക്ക് വയ്ക്കുന്നതാണ് രീതി. നൈജീരിയപോലുള്ള ആഫ്രിക്കന്‍രാജ്യങ്ങളിലെ സംഘങ്ങളാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെ കണ്ടെത്താന്‍ സൈബര്‍ പോലീസിന് പരിമിതികളുണ്ട്.
Also Read ; അമീബിക് മസ്തിഷ്‌കജ്വരത്തെ കീഴടക്കി 12-കാരന്‍ ; ഇന്ന് ആശുപത്രി വിടും
ഓണ്‍ലൈന്‍ ഹണി ട്രാപ്പ് സംഘങ്ങള്‍ക്കെതിരേയും മുന്നറിയിപ്പുമായി പോലീസ് രംഗത്തുണ്ട്. ഉത്തരേന്ത്യക്കാരാണ് തട്ടിപ്പിന് പിന്നില്‍. സാമൂഹികമാധ്യമ അക്കൗണ്ടിലേക്ക് സന്ദേശം അയക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് ചാറ്റിങ്ങിലൂടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും. കുടുംബാംഗങ്ങളുടെ വിവരമടക്കം ഇവര്‍ കൈക്കലാക്കും. പിന്നീട് വാട്സ്ആപ്പ് വീഡിയോ കോള്‍ ചെയ്യും. വിവസ്ത്രരായോ അര്‍ധനഗ്‌നരായോ ആണ് വീഡിയോ കോളില്‍ പ്രത്യക്ഷപ്പെടുക. കോള്‍ കട്ട് ചെയ്താല്‍ പിന്നാലെ വേയ്‌സ് മേസേജ് വരും. ഇപ്പോള്‍ കണ്ട വീഡിയോ കോളിന്റെ സ്‌ക്രീന്‍ ഷോട്ട് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കുമെന്നും അല്ലെങ്കില്‍ പണം തരണമെന്നും ഭീഷണിപ്പെടുത്തും. ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം