രോഗിയുടെ ശരീരത്തില്‍ നിന്ന് ട്യൂമര്‍ നീക്കം ചെയ്തത് 5000 കി.മീ അകലെനിന്ന്; സര്‍ജറി പൂര്‍ത്തീകരിച്ചത് റോബോട്ടിന്റെ സഹായത്തോടെ
ആരോഗ്യരംഗത്ത് പുത്തന്‍ കാല്‍വെപ്പുമായി ചൈന. ശ്വാസകോശത്തിലെ ട്യൂമര്‍ നീക്കം ചെയ്യാനെത്തിയ രോഗിയില്‍ നിന്ന് 5000 കി.മീ അകലെ നിന്ന് സര്‍ജറി ചെയ്താണ് ചൈന ആരോഗ്യരംഗത്തെ അതിശയിപ്പിച്ചിരിക്കുന്നത്.സാങ്കേതിക വിദ്യയുടെയും ഗവേഷണത്തിന്റെയും സഹായത്തോടെ സര്‍ജിക്കല്‍ റോബോട്ടിനെ ഉപയോഗിച്ചാണ് സര്‍ജറി പൂര്‍ത്തിയാക്കിയത്. ഷാംഗായില്‍ നിന്നുള്ള ഒരുസംഘം ഡോക്ടര്‍മാരാണ് കാഷ്ഗറിലുള്ള രോഗിയുടെ ശ്വാസകോശത്തിലെ ട്യൂമര്‍നീക്കം ചെയ്തത്. വെറും ഒരു മണിക്കൂര്‍ സമയംകൊണ്ടാണ് 5000 കിലോമീറ്റര്‍ അകലെയുള്ള രോഗിയുടെ സര്‍ജറി പൂര്‍ത്തീകരിച്ചത്. ജൂലൈ 13നായിരുന്നു സര്‍ജറി. സര്‍ജറിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ഷാംഗായ് ചെസ്റ്റ് ഹോസ്പിറ്റലിലാണ് അതിനൂതനമായ ഈ സര്‍ജറി നടന്നത്. നൂതന സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതില്‍ സ്‌പെഷ്യലിസ്റ്റാണ് ഷാംഗായ് ഹോസ്പിറ്റല്‍. ഡോ.ലുവോ കിങ്ക്വാന്റെ നേതൃത്വത്തിലാണ് സര്‍ജറി നടന്നത്. ചൈനയുടെ ആരോഗ്യരംഗത്തെ നാഴികകല്ലെന്ന് വിശേഷിപ്പിക്കാവുന്ന സംഭവമാണ് ഇതെന്നാണ് ഡോ.ലുവോ പറഞ്ഞത്. ഇത്തരത്തില്‍ വികസിപ്പിച്ചെടുത്ത സര്‍ജിക്കല്‍ റോബോട്ടിന്റെ സാധ്യതകള്‍ വിപുലമാണെന്നും ഇത് ഗ്രാമങ്ങളിലുള്ളവര്‍ക്ക് സഹായകമാകുന്നതാണെന്നും ലുവോ പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഇന്ത്യയിലും ഇത്തരത്തില്‍ റോബോിന്റെ സഹായത്തോടെ സര്‍ജറി നടത്തിയിട്ടുണ്ട്. രാജീവ് ഗാന്ധി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്& റിസര്‍ച്ച് സെന്ററിലെ മെഡിക്കല്‍ ഡയറക്ടറായ ഡോ. എസ് കെ റാവലാണ് പ്രസ്തുത സര്‍ജറി ചെയ്തത്.ഡോക്ടര്‍ ഗുഡ്ഗാവിലും രോഗി ഡല്‍ഹിയിലെ രോഹിണിയിലുമായിരുന്നു ഉണ്ടായിരുന്നത്.





Malayalam 













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































