ലൈംഗികാരോപണ പരാതി ; തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്, മുന്‍കൂര്‍ ജാമ്യം തേടി രഞ്ജിത്ത് ഹൈക്കോടതിയില്‍

കൊച്ചി: ബംഗാളി നടിയുടെ ലൈംഗികാരോപണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് പിന്നില്‍ തെറ്റായ ഉദ്ദ്യേശമുണ്ടെന്നും താന്‍ നിരപരാധിയാണെന്നും രഞ്ജിത്തിന്റെ ഹര്‍ജിയില്‍ പറയുന്നു.കൂടാതെ നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള ആളാണെന്നും അഡ്വ. പി വിജയഭാനു മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്.
Also Read ; തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ നിയമ നടപടിയുമായി റിമ കല്ലിങ്കല്‍ ; പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി
15 വര്‍ഷം മുന്‍പത്തെ സംഭവത്തിലാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. അവസരം ലഭിക്കാത്തതിന് പിന്നിലുള്ള അമര്‍ഷവും നിരാശയുമാണ് നടിയുടെ പരാതിക്ക് പിന്നിലെന്നും രഞ്ജിത്ത് പറഞ്ഞു. സംഭവം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന സമയത്ത് നിലവില്‍ തനിക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പ് ജാമ്യം ലഭിക്കുന്നതായിരുന്നുവെന്നും രഞ്ജിത്ത് ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു.
രഞ്ജിത്തിനെതിരെ ക്രിമിനല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ഇ-മെയില്‍ വഴി നടി പരാതി നല്‍കിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് നടി പരാതി നല്‍കിയത്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് നടിയുടെ പരാതി. സംഭവം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ വെച്ചാണ്. ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചത് രഞ്ജിത്താണ്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാനാണ് ക്ഷണിച്ചത്. സിനിമയല്ല ഉദ്ദേശം എന്ന് മനസിലായതോടെ ഹോട്ടല്‍ റൂമിലേക്ക് മടങ്ങി. സംഭവത്തെ കുറിച്ച് സൃഹൃത്തായ സംവിധായകന്‍ ജോഷി ജോസഫിനെ അറിയിച്ചിരുന്നുവെന്നും നടിയുടെ പരാതിയില്‍ പറയുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..