ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; വാദം കേള്‍ക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ആരോപണങ്ങളില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതിയില്‍ പ്രത്യേക ബെഞ്ച്. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. അഞ്ച് വനിതാ ജഡ്ജിമാര്‍ അംഗങ്ങളായ പ്രത്യേക ബെഞ്ചായിരിക്കും വാദം കേള്‍ക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത് മുതല്‍ ഒട്ടനവധി ആരോപണങ്ങളാണ് സിനിമാ മേഖലയില്‍ നിന്നും ഉയര്‍ന്നു വന്നത്.
Also Read ; ലോകകപ്പ് യോഗ്യതാ മത്സരം ; നമ്പര്‍ 10,11 ജഴ്‌സി ആര് ധരിക്കും, വ്യക്തത വരുത്തി സ്‌കലോണി
ആകാശത്തില്‍ മിന്നുന്നതെല്ലാം നക്ഷത്രങ്ങള്‍ അല്ലെന്നും പലതും പൊള്ളയായ വെളിച്ചം മാത്രമാണെന്നും കാണിച്ചു തരുകയായിരുന്നു ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. ബിഗ് സ്‌ക്രീനില്‍ കണ്ടു പരിചിതമായ പല മുഖങ്ങള്‍ക്ക് നേരെയും ആരോപണങ്ങള്‍ വന്നപ്പോള്‍ അത് മലയാള സിനിമയുടെ ഇമേജിന് തന്നെ കോട്ടം തട്ടിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ താരസംഘടനയായ എഎംഎംഎയിലെ കൂട്ട രാജിയും മറുപടി പറയാതെ ഒഴിഞ്ഞുമാറിയ പല പ്രമുഖ വ്യക്തിത്വങ്ങളും എന്തൊക്കെയോ മറച്ചു വെയ്ക്കുന്നുണ്ടെന്ന് തന്നെയാണ് ഇതിലൂടെ പറയാതെ പറഞ്ഞു വയ്ക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..