#kerala #Top Four

വാഹനത്തില്‍ നിന്നും എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്തു; മുകേഷിന്റെ യാത്ര അതീവ സുരക്ഷയില്‍

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ ആരോപണ വിധേയനായ നടന്‍ മുകേഷ് വാഹനത്തില്‍ നിന്ന് എംഎല്‍എ ബോര്‍ഡ് നീക്കി. എംഎല്‍എ ബോര്‍ഡ് നീക്കിയ വാഹനത്തിലാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മുകേഷ് പുറപ്പെട്ടത്. അതേസമയം എങ്ങോട്ടാണ് യാത്രയെന്നതില്‍ വ്യക്തതയില്ല. അതീവ സുരക്ഷയിലാണ് മുകേഷിന്റെ യാത്ര.

Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ലൈംഗികാതിക്രമ പരാതിയില്‍ മുകേഷിന്റെ രാജി ആവശ്യം ശക്തമായിരിക്കെയാണ് വാഹനത്തില്‍ നിന്നും എംഎല്‍എ ബോര്‍ഡ് നീക്കിയത്. പോകുന്നവഴികളില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കൂടിയാവാം ബോര്‍ഡ് നീക്കിയതെന്നും സൂചനയുണ്ട്.

മുകേഷിന്റെ രാജി സംബന്ധിച്ച നിര്‍ണ്ണായക ദിനമാണിന്ന്. മുകേഷ് നിയമസഭാംഗത്വം രാജിവെയ്ക്കണമെന്ന സിപിഐയുടെ ആവശ്യം ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. മുകേഷ് എംഎല്‍എ സ്ഥാനം രാജി വയ്ക്കേണ്ടന്നാണ് സിപിഐഎമ്മിന്റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍ മുകേഷ് രാജി വെയ്ക്കണമെന്ന ആവശ്യം മുന്നണിയില്‍ തര്‍ക്ക വിഷയമായ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യാതെ പോകാനാകില്ല.

ധാര്‍മ്മികത മുന്‍നിര്‍ത്തി മുകേഷ് മാറി നില്‍ക്കണമെന്ന സിപിഐ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. സമാന കേസുകളില്‍ പ്രതികളായ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷ് രാജിവെക്കേണ്ട ആവശ്യമില്ലെന്നുമാണ് സിപിഐഎംമ്മിന്റെ നിലപാട്. സിപിഐ വിഷയത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെ ഇന്ന് ചേരുന്ന സിപിഐഎംമ്മിന്റെ സെക്രട്ടേറിയറ്റ് യോഗം നിര്‍ണായകമാണ്.

 

 

Leave a comment

Your email address will not be published. Required fields are marked *