തീപന്തവും കമ്പിവടിയും ഉപയോഗിച്ച് ആനയെ തുരത്താന്‍ ശ്രമിച്ചു ; ആള്‍ക്കൂട്ട ആക്രമണത്തില്‍ ആന ചരിഞ്ഞു

കൊല്‍ക്കത്ത: ഗ്രാമത്തിലെത്തിയ ആനയെ തുരത്താനുള്ള ശ്രമത്തിനിടെ ആള്‍ക്കൂട്ട ആക്രമണത്തില്‍ പിടിയാന ചരിഞ്ഞു. പശ്ചിമബംഗാളിലാണ് സംഭവമുണ്ടായത്. പശ്ചിമബംഗാളിലെ ജര്‍ഗ്രാം ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് പിടിയാനയും രണ്ട് കുട്ടിയാനകളുമടക്കം ആറ് ആനകള്‍ എത്തിയത്. തുടര്‍ന്ന ഇവര്‍ ഗ്രാമത്തില്‍ തമ്പടിച്ചിരുന്നു. ആനയുടെ ആക്രമണത്തില്‍ സമീപവാസിയായ വയോധികന്‍ കൊല്ലപ്പെട്ടിരുന്നു.
Also Read ; ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് ഇനി മഞ്ഞ നിറം ; പുതിയ നിയമം ഒക്ടോബറില്‍ പ്രാബല്യത്തില്‍ വരും
ഇതേതുടര്‍ന്ന് നാട്ടുകാര്‍ ആനയെ തുരത്താനായി ശ്രമിച്ചത്. തീപന്തങ്ങളും കമ്പിവടികളും ഉപയോഗിച്ചാണ് ഇവര്‍ ആനയെ ആക്രമിച്ചത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അധികൃതര്‍ നടപടി സ്വീകരിച്ചു.സംഭവത്തില്‍ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.ആക്രമത്തില്‍ പിടിയാനയുടെ നട്ടെല്ലിന് പരിക്കേറ്റതായി മൃഗസംരക്ഷകര്‍ അറിയിച്ചു. അപകടത്തിന് ശേഷം എട്ട് മണിക്കൂറിലധികം വൈകിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പിടിയാനയ്ക്ക് ചികിത്സ നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ചികിത്സ നല്‍കി മണിക്കൂറുകള്‍ക്കകം ആന ചരിയുകയായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ആനകളെ കൃഷിയിടങ്ങളില്‍ നിന്ന് ഓടിക്കുന്ന ‘ഹുള്ള’ എന്ന സംഘമാണ് ആനയെ ഓടിക്കാന്‍ നേതൃത്വം നല്‍കിയത്. ഇവര്‍ ഇതിനുമുന്‍പും ഇവരുടെ ഇടപെടല്‍ മൂലം ധാരാളം ആനകള്‍ ചരിഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്ന് 2018ല്‍ ആനകളെ വിരട്ടിയോടിക്കുന്ന നടപടി സുപ്രീംകോടതി നിരോധിച്ചിരുന്നു.