#kerala #Top News

കാര്‍ട്ടൂണ്‍ കാണാന്‍ ടിവി റീചാര്‍ജ് ചെയ്തില്ല ; നാലാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ: കാര്‍ട്ടൂണ്‍ ചാനല്‍ കാണാന്‍ ടിവി റീചാര്‍ജ് ചെയ്ത് കൊടുക്കാത്തില്ല നാലാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു. ഹരിപ്പാട് മുട്ടം എള്ളുവിളയില്‍ ബാബു-കല ദമ്പതികളുടെ മകന്‍ കാര്‍ത്തിക് ആണ് ആത്മഹത്യ ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു കുട്ടി ചികിത്സതേടിയത്. പക്ഷേ വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. മുട്ടത്തെ സ്വാകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്.

Also Read ; ‘ഇതിനെല്ലാം തുടക്കമിട്ടത് പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയം’, ഓര്‍മപ്പെടുത്തലുമായി ഗീതുമോഹന്‍ദാസിന്റെ കുറിപ്പ്

ഓഗസ്റ്റ് 18നായിരുന്നു കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വീടിനോടുചേര്‍ന്നുള്ള ചായ്പില്‍ക്കയറി തൂങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കാര്‍ട്ടൂണ്‍ ചാനല്‍ കിട്ടുന്നില്ലെന്നും റീച്ചാര്‍ജ് ചെയ്യണമെന്നും കുട്ടി വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. വൈകുന്നേരം ചെയ്തുതരാമെന്ന് വീട്ടുകാരും പറഞ്ഞിരുന്നു. ഇത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക വിവരം. കുട്ടിയെ ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും വെന്റിലേറ്ററിലായിരുന്നു. സംഭവത്തില്‍ കരീലക്കുളങ്ങര പോലീസ് കേസെടുത്തിട്ടുണ്ട്.

 

(ജീവിതത്തിലെ പ്രതിസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. ജീവിതത്തിലെ സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *