#Top Four

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫ് മെല്‍ബണ്‍ 2024; പാര്‍വതി തിരുവോത്തിനും നിമിഷ സജയനും അവാര്‍ഡ്

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെല്‍ ഓഫ് മെല്‍ബണ്‍ 2024 അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മലയാളത്തില്‍ നിന്നും പാര്‍വതി തിരുവോത്തിനും നിമിഷ സജയനും അവാര്‍ഡുകള്‍ ലഭിച്ചു. ഉള്ളൊഴുക്ക് എന്ന സിനിമയിലെ അഭിനയത്തിലൂടെ പാര്‍വതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം മികച്ച സീരിസിലെ നടിക്കുള്ള അവാര്‍ഡാണ് നിമിഷ സ്വന്തമാക്കിയത്. പോച്ചര്‍ എന്ന സീരിസാണ് നിമിഷയ്ക്ക് അവാര്‍ഡ് നേടികൊടുത്തത്.

Also Read ; പിജി ഡോക്ടറുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍; മരിക്കുന്നതിന് മുമ്പ് ശരീരത്തില്‍ ഗുരുതരമായ 14 മുറിവുകള്‍

വിക്രാന്ത് മാസെ നായകനായി എത്തി രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ട ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ചിത്രമായ തെരഞ്ഞെടുക്കപ്പെട്ടത്. കാര്‍ത്തിക് ആര്യന്‍ ആണ് മികച്ച നടന്‍. ചന്തു ചാമ്പ്യന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ് നടന്‍ പുരസ്‌കാരത്തിന് അര്‍ഹനായത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണ്‍ 2024 അവാര്‍ഡുകള്‍ ഇങ്ങനെ

മികച്ച നടന്‍: കാര്‍ത്തിക് ആര്യന്‍(ചന്തു ചാമ്പ്യന്‍)

മികച്ച നടി: പാര്‍വതി തിരുവോത്ത് (ഉള്ളൊഴുക്ക്)

മികച്ച ചിത്രം: ട്വല്‍ത്ത് ഷെയില്‍

മികച്ച സംവിധായകന്‍: കബീര്‍ ഖാന്‍(ചന്തു ചാമ്പ്യന്‍), നിതിലന്‍ സ്വാമിനാഥന്‍(മഹാരാജ)

മികച്ച പെര്‍ഫോമര്‍ ക്രിട്ടിക്‌സ് ചോയ്‌സ്: വിക്രാന്ത് മാസെ (ട്വല്‍ത്ത് ഫെയില്‍)

അംബാസിഡര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട് ആന്റ് കള്‍ച്ചര്‍: രാം ചരണ്‍

മികച്ച ചിത്രം- ക്രിട്ടിക്‌സ് ചോയ്‌സ്: ഘമമുമമേമ ഘമറശലെ

മികച്ച സീരീസ്: കൊഹ്‌റ

ഇക്വാലിറ്റി ഇന്‍ സിനിമ: ഡങ്കി

Best Film from the Subcontinent: ദ റെഡ് സ്യൂട്ട്‌കേസ്

പീപ്പിള്‍ ചോയ്‌സ്: റോക്കി ഔര്‍ റാണി കി പ്രേം കഹാനി

എക്‌സലന്‍സ് ഇന്‍ സിനിമ: എ ആര്‍ റഹ്മാന്‍

ബ്രേക്ക് ഔട്ട് ഫിലിം ഓഫ് ദി ഇയര്‍: അമര്‍ സിംഗ് ചംകില

ഡിസ്ട്രപ്റ്റര്‍ ഓഫ് ദി ഇയര്‍: ആദര്‍ശ് ഗൗരവ്

Diversity Champion: രസിക ദുഗല്‍

മികച്ച നടി(സീരീസ്): നിമിഷ സജയന്‍(പോച്ചര്‍)

മികച്ച നടന്‍(സീരീസ്): അര്‍ജുന്‍ മാത്തൂര്‍(മെയ്ഡ് ഇന്‍ ഹെവന്‍ സീസണ്‍ 2)

മികച്ച സംവിധായകന്‍ ക്രിട്ടിക്സ് ചോയ്സ്: ഡൊമിനിക് സാങ്മ

മികച്ച ഷോര്‍ട്ട് ഫിലിം: ദി വെജിമൈറ്റ് സാന്‍ഡ്വിച്ച് (റോബി ഫാറ്റ്)

ഷോര്‍ട്ട് ഫിലിം പ്രത്യേക പരാമര്‍ശം: സന്ദീപ് രാജ് (എക്കോ)

 

Leave a comment

Your email address will not be published. Required fields are marked *