ഡല്‍ഹിയില്‍ വിഷാദ രോഗത്തെ തുടര്‍ന്ന് സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു. വിഷാദവും സമ്മര്‍ദ്ദവും കൈകാര്യം ചെയ്യാനാകാതെ വന്നതോടെയാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറഞ്ഞത്. ജീവിതത്തിലെ പ്രശ്‌നങ്ങളെ നേരിടാനുള്ള കഴിവ് തനിക്കില്ലെന്ന് ആത്മഹത്യാ കുറിപ്പെഴുതി വച്ചിട്ടാണ് യുവതി ആത്മഹത്യ ചെയ്തത്. ഓള്‍ഡ് രാജീന്ദര്‍ നഗറില്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന അജ്ഞലി എന്ന യുവതിയാണ് ആത്മഹത്യ ചെയ്തത്.
‘അമ്മയും അച്ഛനും എന്നോട് ക്ഷമിക്കണം. എനിക്ക് ഇപ്പോള്‍ ജീവിതം ശരിക്കും മടുത്തു. സമാധാനമില്ല. പ്രശ്നങ്ങള്‍ മാത്രമേയുള്ളൂ. എനിക്ക് സമാധാനം വേണം. വിഷാദത്തില്‍ നിന്ന് മുക്തി നേടാന്‍ സാധ്യമായ എല്ലാ വഴികളും ഞാന്‍ ശ്രമിച്ചു. പക്ഷേ എനിക്ക് കഴിഞ്ഞില്ല’, അഞ്ജലി എഴുതി. ഡോക്ടറെ സമീപിച്ചെങ്കിലും മാനസികാരോഗ്യം മെച്ചപ്പെടാന്‍ സാധിച്ചില്ലെന്നും അവര്‍ എഴുതിയിട്ടുണ്ട്. ഗവണ്‍മെന്റ് പരീക്ഷകളിലെ തട്ടിപ്പുകള്‍ കുറയ്ക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അഞ്ജലി സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. നിരവധി യുവാക്കള്‍ ജോലിക്കായി ബുദ്ധിമുട്ടുകയാണ്.
പേയിംഗ് ഗസ്റ്റ് (പിജി) സൗകര്യങ്ങളുടെയും ഹോസ്റ്റലുകളുടെയും ഉയര്‍ന്ന ചിലവുകളും അഞ്ജലിയുടെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ശ്വേത എന്ന സുഹൃത്തുമായി മരണത്തിന് മുമ്പ് വര്‍ദ്ധിച്ചുവരുന്ന പിജി വാടകയെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തിരുന്നു. ‘പിജി, ഹോസ്റ്റല്‍ വാടകയും കുറയ്ക്കണം. ഇക്കൂട്ടര്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം കൊള്ളയടിക്കുക മാത്രമാണ് ചെയ്യുന്നത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അത് താങ്ങാന്‍ കഴിയില്ല,’ അവര്‍ എഴുതി. പഠനത്തിനായി മാതാപിതാക്കള്‍ ചെലവഴിക്കുന്ന പണത്തെക്കുറിച്ച് അഞ്ജലി ആശങ്കാകുലനായിരുന്നുവെന്ന് അമ്മയും പറഞ്ഞിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
‘എന്നാല്‍ ആ കാര്യങ്ങളെക്കുറിച്ച് വിഷമിക്കേണ്ടെന്ന് ഞങ്ങള്‍ അവളോട് പറഞ്ഞിരുന്നു. ചെലവ് കുറഞ്ഞ വഴി കണ്ടെത്താമെന്ന് ഞങ്ങള്‍ അവളോട് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ അവള്‍ അത് കണക്കിലെടുക്കാതെ പോയി”, അമ്മ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല, ജീവിതത്തിലെ വെല്ലുവിളികളെ നേരിടാന്‍ കഴിയില്ലെന്ന് തോന്നുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധനുമായി ബന്ധപ്പെടുക. ഇതിനായി 1056 ല്‍ വിളിക്കൂ)