September 7, 2024
#Top News

ഗാസ വിട്ട് 100 ബ്രിട്ടീഷ് പൗരന്മാര്‍ ഈജിപ്തിലേക്ക്

ലണ്ടന്‍, യുണൈറ്റഡ് കിംഗ്ഡം: ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെ ഗാസയില്‍ നിന്ന് റഫ അതിര്‍ത്തി കടന്ന് നൂറോളം ബ്രിട്ടീഷ് പൗരന്മാര്‍ ഈജിപ്തിലേക്ക് പോയെന്നും 14 യുകെ പൗരന്മാര്‍ മരിച്ചതായും യുകെ ഊര്‍ജ്ജ സുരക്ഷാ സെക്രട്ടറി ക്ലെയര്‍ കുട്ടീഞ്ഞോ. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ പലസ്തീനികളെയും ഇരട്ട പൗരത്വമുള്ള ആളുകളെയും വിട്ടുപോകാന്‍ അനുവദിച്ചുകൊണ്ട് റഫ അതിര്‍ത്തി ബുധനാഴ്ച തുറന്നു. ക്രോസിംഗ് വഴി 7,000 വിദേശികളെ ഒഴിപ്പിക്കാന്‍ സാധിച്ചെന്ന് ഈജിപ്ത് അറിയിച്ചു.

Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

പരിക്കേറ്റ ഫലസ്തീനികളെ റഫയിലെത്താന്‍ ഇസ്രായേല്‍ അനുവദിക്കുന്നതുവരെ ഇരട്ട പൗരന്മാരെയും വിദേശികളെയും ഒഴിപ്പിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ഹമാസ് ശനിയാഴ്ച പറഞ്ഞു.

അതേസമയം, മേഖലയിലെ സുരക്ഷാ സാഹചര്യം കാരണം ചില എംബസി ജീവനക്കാരെയും കുടുംബാംഗങ്ങളെയും ലെബനനില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിച്ചതായി ബ്രിട്ടന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Also Read; ഡല്‍ഹി മലിനീകരണം: നവംബര്‍ 13-20 തീയതികളില്‍ ഒറ്റ-ഇരട്ട പദ്ധതി നടപ്പാക്കും

Leave a comment

Your email address will not be published. Required fields are marked *