September 7, 2024
#Sports

ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനെ മുഴുവന്‍ പുറത്താക്കി

ലോകകപ്പിലെ മോശം പ്രകടനത്തൊടൊപ്പം ഇന്ത്യക്കെതിരായ ദയനീയ തോല്‍വിയെയും തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ട് കായിക മന്ത്രി റോഷന്‍ റണതുംഗെ. ഇടക്കാല അദ്ധ്യക്ഷനായി മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ അര്‍ജുണ രണതുംഗയെ നിയമിച്ചിട്ടുണ്ട്.
ശ്രീലങ്കന്‍ കായിക മന്ത്രാലയമാണ് ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടത്. പുതിയ അംഗങ്ങളെ തീരുമാനിക്കുന്നതുവരെ പുതിയ ഇടക്കാല കമ്മറ്റിക്ക് ചുമതല നല്‍കി. ഏഴു പേരടങ്ങുന്ന കമ്മിറ്റിയില്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയും ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റുമുണ്ട്.

ഇന്ത്യക്കെതിരെ 55 റണ്‍സിന് തകര്‍ന്നടിഞ്ഞ ശ്രീലങ്ക ഏഴ് മത്സരങ്ങളില്‍ വെറും രണ്ട് മത്സരങ്ങളിലേ വിജയിച്ചിട്ടുള്ളൂ. ഇതിനു പിന്നാലെ ബോര്‍ഡ് സെക്രട്ടറി മോഹന്‍ ഡി സില്‍വ രാജിവച്ചിരുന്നു. ഇന്ത്യയുയര്‍ത്തിയ 358 റണ്‍സിന്റെ വിജയലക്ഷ്യത്തെ മറികടക്കാനിറങ്ങിയ ശ്രീലങ്ക ഇന്ത്യന്‍ ബൗളേഴ്സിന്റെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ 55 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്ക് 302 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് നേടാനായത്.

Also Read; മനീഷ് മല്‍ഹോത്രയുടെ ദീപാവലി പാര്‍ട്ടിയില്‍ പങ്കെടുത്ത് സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ് തുടങ്ങിയ പ്രമുഖ താരങ്ങള്‍

രണസിംഗെ പരസ്യമായി ബോര്‍ഡ് അംഗങ്ങളോട് രാജി ആവശ്യപ്പെടുകയായിരുന്നു. 302 റണ്‍സിന് ഇന്ത്യയോട് തോല്‍വി വഴങ്ങിയ ശേഷമായിരുന്നു തീരുമാനം. തോല്‍വിക്ക് പിന്നാലെ ലങ്കന്‍ ബോര്‍ഡിന് മുന്നില്‍ ആരാധകരുടെ പ്രതിഷേധം ഉണ്ടായിരുന്നു. തുടര്‍ന്ന് പോലീസിനും ഇതില്‍ ഇടപെടേണ്ടിവന്നിരുന്നു. ലോകകപ്പില്‍ നിന്ന് ഏറെക്കുറെ പുറത്തായ നിലയിലാണ് ശ്രീലങ്കന്‍ ടീം.

Leave a comment

Your email address will not be published. Required fields are marked *