September 7, 2024
#Politics #Top Four

രാജസ്ഥാനില്‍ അശോക് ഗഹ്‌ലോട്ടിനെ നേതൃസ്ഥാനത്ത് നിന്ന് നീക്കും

ജയ്പൂര്‍: രാജസ്ഥാനില്‍ അശോക് ഗഹ്‌ലോട്ടിനെ നേതൃസ്ഥാനത്ത് നിന്ന് നീക്കുമെന്നും പുതിയ നിയമസഭ കക്ഷി നേതാവിനെ നിയമിക്കുമെന്നും എഐസിസി നേതൃത്വം അറിയിച്ചു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നേതൃസ്ഥാനത്തിന് ഇന്നലെ മാറ്റം വരുത്തിയതിന് പിന്നാലെയാണ് രാജസ്ഥാനിലും നേതൃമാറ്റത്തിന് കോണ്‍ഗ്രസ് തീരുമാനമെടുത്തിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസിനേറ്റത് അപ്രതീക്ഷിത തോല്‍വിയായിരുന്നു. അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മില്‍ നിരന്തരമായുള്ള വാഗ്‌വാദങ്ങളാണ് രാജസ്ഥാനിലെ തോല്‍വിയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന രാജസ്ഥാനില്‍ ഭജന്‍ലാല്‍ ശര്‍മ്മയാണ് ബിജെപിയുടെ മുഖ്യമന്ത്രി. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ അവകാശ വാദം ഉന്നയിച്ചിരുന്നെങ്കിലും വസുന്ധരയെ ദില്ലിക്ക് വിളിപ്പിച്ച് അനുനയ നീക്കത്തിലൂടെ സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുകയായിരുന്നു.

Also Read; കൊവിഡ് വകഭേദം ജെഎന്‍.1 കേരളത്തില്‍

Leave a comment

Your email address will not be published. Required fields are marked *