September 7, 2024
#Top Four

ജപ്പാനിലെ ഭൂകമ്പത്തില്‍ മരണം 30

ടോക്കിയോ: തിങ്കളാഴ്ച വടക്കന്‍ മദ്ധ്യ ജപ്പാനില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണം 30 ആയിരിക്കുകയാണ്. തകര്‍ന്ന കെട്ടിടങ്ങിള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇന്ന് രാവിലെ അത് പിന്‍വലിച്ചു. ശക്തമായ തുടര്‍ചലനങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മദ്ധ്യജപ്പാനിലെ ഹോണ്‍ഷു ദ്വീപിലെ തീരദേശ പ്രവിശ്യയായ ഇഷിക്കാവയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇഷികാവയില്‍ 1.2 മീറ്റര്‍ ഉയരത്തില്‍ തിരയടിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീടുകള്‍ തകരുകയും വലിയ തീപിടിത്തം ഉണ്ടാകുകയും റോഡുകള്‍ തകരുകയും ചെയ്തു.

Also Read; വീഞ്ഞും കേക്കും വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍

ഒരു ദിവസം കൊണ്ട് മാത്രം 155 ഭൂകമ്പങ്ങളാണ് രാജ്യത്ത് ഉണ്ടായത്. വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡാ പ്രതികരിച്ചിരുന്നു. ഇഷിക്കാവയിലെ നോട്ടോ പ്രദേശമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

 

Leave a comment

Your email address will not be published. Required fields are marked *