എല്‍ ഡി എഫ് വോട്ട് ചോര്‍ന്നു, കണ്ണൂര്‍ മേയര്‍ പദവി ഇനി മുസ്‌ലിം ലീഗിന്

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലീം ലീഗിലെ മുസ്ലിഹ് മഠത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്‍ ഡി എഫിന്റെ എന്‍.സുകന്യയെ 17 വോട്ടുകള്‍ക്കാണ് യു ഡി എഫിലെ മുസ്ലിഹ് മഠത്തില്‍ പരാജയപ്പെടുത്തിയത്. എല്‍ ഡി എഫിന്റെ ഒരുവോട്ട് യു ഡി എഫിന് അധികം ലഭിച്ചു. ഏക ബി ജെ പി അംഗം വിട്ടുനിന്നു. 36 വോട്ടാണ് മുസ്ലീഹ് മഠത്തിലിന് ലഭിച്ചത്. എന്‍ സുകന്യയ്ക്ക് പതിനെട്ട് വോട്ടും. നിലവില്‍ കോര്‍പറേഷന്‍ കൗണ്‍സിലില്‍ മുസ്ലിം ലീഗിന്റെ പാര്‍ട്ടി ലീഡറാണ് മുസ്ലിഹ് മഠത്തില്‍. ലീഗുമായുള്ള ധാരണപ്രകാരം കോണ്‍ഗ്രസിലെ ടി.ഒ മോഹനന്‍ ഈ മാസം ഒന്നിന് മേയര്‍ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം