September 7, 2024
#Crime #kerala #Politics #Top Four

പാനൂര്‍ സ്‌ഫോടനം; അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളും

കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനമുണ്ടായ സംഭവത്തില്‍ അറസ്റ്റിലായവരില്‍ ഡിവൈഎഫ്‌ഐ ഭാരവാഹികളുമുണ്ടെന്ന് സ്ഥിരീകരിച്ച് നേതൃത്വം. അമല്‍ ബാബു, സായൂജ്, അതുല്‍ എന്നിവര്‍ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണ്. പോലീസ് പിടികൂടിയവര്‍ക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഇന്നലെ പറഞ്ഞത്. എന്നാല്‍ അമല്‍ ബാബു, മിഥുന്‍ എന്നിവര്‍ക്ക് പാര്‍ട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് നേതൃത്വത്തിന്റെ പുതിയ നിലപാട്. എന്നാല്‍ ഇവര്‍ സംഭവം അറിഞ്ഞ് ഓടിക്കൂടിയവരാകാമെന്നും പങ്കുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

Also Read ; രക്ഷാപ്രവര്‍ത്തനത്തിന് പോയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെയാണ് പോലീസ് പ്രിതി ചേര്‍ത്തതെന്ന് എംവി ഗോവിന്ദന്‍

അവിടെ അങ്ങനെയൊരു സംഭവം നടന്നപ്പോള്‍ ധാരാളം ആളുകളെത്തിയിരുന്നു. ആ കൂട്ടത്തില്‍ ഡിവൈഎഫ്‌ഐയുടെ പ്രാദേശിക നേതൃനിരയിലുളളവരുമുണ്ടായിരുന്നു. അവര്‍ക്ക് ബോംബ് നിര്‍മ്മാണത്തില്‍ പങ്കുണ്ടെങ്കില്‍ ആരെയും സംരക്ഷിക്കില്ല. തെരഞ്ഞെടുപ്പിനെ മുന്‍ നിര്‍ത്തി വ്യാപകമായ നിലയില്‍ ഡിവൈഎഫ്‌ഐ ബോംബുണ്ടാക്കുന്ന സംഘടനയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും വി കെ സനോജ് കുറ്റപ്പെടുത്തി. പാനൂരിലെ ബോംബ് നിര്‍മ്മാണത്തില്‍ സിപിഎമ്മിന് പങ്കുണ്ടെന്ന് നേരത്തെ കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു. ബോംബ് പൊട്ടി പരിക്കേറ്റത് സിപിഎമ്മുകാര്‍ക്കാണെന്നും മരിച്ചയാളുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത് സിപിഎമ്മുക്കാരാണെന്നും എന്നിട്ട് എങ്ങനെ ഇങ്ങനെ ഒഴിഞ്ഞു മാറാന്‍ സാധിക്കുന്നെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചോദിച്ചു. ആഭ്യന്തര മന്ത്രി കസേരയില്‍ ഇരുന്നുകൊണ്ട് മുഖ്യമന്ത്രി ഇത്തരം വൃത്തികേടുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

Join with metro post : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *