September 7, 2024

തൃശൂര്‍ പൂരം കലക്കാന്‍ ഗൂഡാലോചന നടന്നുവെന്നത് വെറും ആരോപണം, ‘തൃശ്ശൂരില്‍ താമര വിരിഞ്ഞപ്പോള്‍ സുനില്‍കുമാറിന്റെ ചെവിയില്‍ ചെമ്പരത്തി വിരിഞ്ഞു’; പരിഹസിച്ച് കെ സുരേന്ദ്രന്‍

കൊച്ചി: തൃശൂര്‍ പൂരം കലക്കാന്‍ ഗൂഡാലോചന നടന്നുവെന്ന വി എസ് സുനില്‍ കുമാറിന്റെ പ്രസ്ഥാവന വെറും ആരോപണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശൂരില്‍ താമര വിരിഞ്ഞപ്പോള്‍ സുനില്‍ കുമാറിന്റെ ചെവിയില്‍ ചെമ്പരത്തി വിരിഞ്ഞുവെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. അതേസമയം പി വി അന്‍വര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്ന് പറഞ്ഞു തീര്‍ക്കാന്‍ ഇത് കുടുംബ പ്രശ്‌നമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സിപിഐഎം കേന്ദ്രനേതൃത്വം എന്താണ് മിണ്ടാത്തതെന്ന് ചോദിച്ച സുരേന്ദ്രന്‍ ബിനോയ് വിശ്വത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് […]

സിംഗപ്പൂര്‍, ബ്രൂണയ് സന്ദര്‍ശനത്തിന് പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രൂണയ്, സിംഗപ്പൂര്‍ സന്ദര്‍ശനം ഇന്ന് മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെ. ഇന്ത്യന്‍ പ്രധാനമന്ത്രി ആദ്യമായാണ് ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ബ്രൂണയ് സന്ദര്‍ശിക്കുന്നത്. പ്രതിരോധം, വ്യാപാര നിക്ഷേപം, ഊര്‍ജം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിനുള്ള പദ്ധതികള്‍ ബ്രൂണയ് സുല്‍ത്താന്‍ ഹസനല്‍ ബോല്‍ക്കിയുമായി നരേന്ദ്ര മോദി ചര്‍ച്ച ചെയ്യുമെന്നാണു വിവരം. ഇന്ത്യ-ബ്രൂണയ് തമ്മിലുള്ള നയതന്ത്രബന്ധം തുടങ്ങിയിട്ട് നാല്പത് വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മോദിയുടെ സന്ദര്‍ശനം. Also Read ; എസ് പി സുജിത് ദാസിനെതിരെ കസ്റ്റംസ് […]

ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും

തിരുവനന്തപുരം: ഇ.പി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് കണ്‍വീനര്‍ സ്ഥാനമൊഴിയാനുള്ള നീക്കം. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. അതേസമയം ഇന്നത്തെ സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുക്കില്ല. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഇന്നത്തെ സംസ്ഥാന സമിതിയില്‍ ഈ വിഷയംചര്‍ച്ച ചെയ്യാനിരിക്കെയാണ് സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ഇ.പി ജയരാജന്‍ […]

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം നല്‍കണം; ചീഫ് സെക്രട്ടറിക്ക് കത്തയച്ച് ദേശീയ വനിതാ കമ്മീഷന്‍

ന്യൂഡല്‍ഹി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് ലഭ്യമാക്കാനാണ് സംസ്ഥാന സര്‍ക്കാരിനോട്് ആവശ്യപ്പെട്ടിരിക്കുന്നത്. ബി ജെ പി നേതാക്കളായ സന്ദീപ് വചസ്പതി, പി ആര്‍ ശിവശങ്കര്‍ എന്നിവര്‍ ദേശീയവനിതാ കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍. Also Read; ചോര നീരാക്കി പണിയെടുത്തവരാ ഞങ്ങള്‍, ഒന്നും തരാതെ പിരിച്ചുവിട്ടു: മലമ്പുഴ ഉദ്യാനത്തിലെ താത്കാലിക ശുചീകരണ തൊഴിലാളികള്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്തയച്ചതായാണ് വിവരം. […]

ആകാശയാത്ര പ്രത്യേകം തയ്യാറാക്കിയ ഹെലികോപ്റ്ററില്‍ മാത്രം, മോദിക്കും അമിത്ഷാക്കും സമാനമായ സുരക്ഷയിലേക്ക് മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സുരക്ഷ ഇസഡ് പ്ലസില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സുരക്ഷയ്ക്ക് സമാനമായ അഡ്വാന്‍സ് സെക്യൂരിറ്റി ലൈസന്‍ (എ എസ് എന്‍) കാറ്റഗറിയിലേക്ക് ഉയര്‍ത്തി. ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മോഹന്‍ ഭാഗവതിന് സുരക്ഷ വീഴ്ചയുണ്ടായി എന്ന് കാണിച്ചാണ് പുതിയ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുതിയ സുരക്ഷ തീരുമാനം പുറത്തുവിട്ടത്. സി ഐ എസ് എഫിനാണ് നിലവില്‍ സുരക്ഷാ ചുമതല. […]

‘എന്റെ വഴി എന്റെ അവകാശമാണ്’; മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റി സുരേഷ്‌ഗോപി

തൃശൂര്‍: മുകേഷിന്റെ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരോട് പ്രകോപനപരമായാണ് സുരേഷ് ഗോപി പ്രതികരിച്ചിരുന്നത്. ഈ വിഷയത്തില്‍ വീണ്ടും പ്രതികരണം ആരാഞ്ഞപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെ പിടിച്ചുതള്ളിയത്. തൃശൂര്‍ രാമനിലയത്തില്‍ വച്ചായിരുന്നു സംഭവം. Also Read ; ‘സുരേഷ് ഗോപിക്ക് നടനെന്ന നിലയില്‍ അഭിപ്രായം പറയാം, ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയും’ : കെ സുരേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയാന്‍ […]

‘സുരേഷ് ഗോപിക്ക് നടനെന്ന നിലയില്‍ അഭിപ്രായം പറയാം, ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയും’ : കെ സുരേന്ദ്രന്‍

തിരുവനന്തപുരം: മുകേഷിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെ നിസാരവല്‍ക്കരിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിനിമാ നടനെന്ന നിലയില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും എന്നാല്‍ ബിജെപിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയുന്നതാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സുരേഷ് ഗോപി പറയുന്ന അഭിപ്രായമല്ല ബിജെപിയുടേത്. മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബിജെപി നിലപാടെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. Also Read ; മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും, കോടതിക്ക് ബുദ്ധിയും യുക്തിയുമുണ്ട് […]

ചംപയ് സോറന്‍ ബിജെപിയിലേക്ക് ; ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്‍ ബിജെപിയിലേക്ക്. വെള്ളിയാഴ്ച ബിജെപിയില്‍ ചേരുമെന്നാണ് നിഗമനം. റാഞ്ചിയില്‍ വെച്ചായിരിക്കും പാര്‍ട്ടി പ്രവേശം നടക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചംപയ് സോറന്‍ കൂടിക്കാഴ്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ മുതിര്‍ന്ന നേതാവുമായ ചംപയ് സോറന്‍ മറുവശത്തേക്ക് മാറുന്നത് തെരഞ്ഞെടുപ്പില്‍ ജെഎംഎമ്മിനെ ബാധിക്കുമെന്നതില്‍ സംശയമില്ല. Also Read ; കോഴിക്കോട് വിലങ്ങാട് മണ്ണിടിച്ചില്‍ ; നാട്ടുകാര്‍ ഭീതിയില്‍ കഴിഞ്ഞ ദിവസം […]

ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചു; അമിത് ഷായ്‌ക്കെതിരെ ജയറാം രമേശിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അവകാശലംഘന നോട്ടീസ്. കോണ്‍ഗ്രസ് എം പി ജയറാം രമേശാണ് നോട്ടീസ് നല്‍കിയത്. ഉരുള്‍പൊട്ടല്‍ സംബന്ധിച്ച് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടും കേരള സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിച്ചില്ലെന്നായിരുന്നു അമിത് ഷാ സഭയെ അറിയിച്ചത്. എന്നാല്‍ ഈ പ്രസ്താവന തെറ്റാണെന്ന് വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാണെന്ന് ജയറാം രമേശ് പറഞ്ഞു. Also Read ; ലെഫ്റ്റനന്റ് കേണല്‍ മോഹന്‍ലാല്‍ ദുരന്തഭൂമിയില്‍ ; […]

പുതിയ പാര്‍ലമെന്റ് മന്ദിരം ചോര്‍ന്നൊലിക്കുന്നു ; ബിജെപിയുടെ പുതിയ ഡിസൈനാണോയെന്ന് പരിഹസിച്ച് പ്രതിപക്ഷം

ഡല്‍ഹി : ശതകോടികള്‍ ചെലവാക്കി നിര്‍മിച്ച പുതിയ പാര്‍ലമെന്റ് കെട്ടിടം ചോര്‍ന്നൊലിക്കുന്ന സാഹചര്യത്തില്‍ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. ഡല്‍ഹിയില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ലോബി ചോര്‍ന്നൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.പണി പൂര്‍ത്തിയായി ഒരു വര്‍ഷം മാത്രമായ കെട്ടിടമാണ് ചോര്‍ന്നൊലിക്കുന്നത്. നേരത്തെ അയോധ്യയില്‍ പുതുതായി പണിത രാമക്ഷേത്രം ചോര്‍ന്നൊലിക്കുന്നതും വാര്‍ത്തയായിരുന്നു. Also Read ; വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍: കാണാതായ റിട്ട.അധ്യാപകന്റെ മൃതദേഹം കണ്ടെത്തി അതേസമയം സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് […]