September 8, 2024

ലോക്സഭ തെരഞ്ഞെടുപ്പില്‍ തിളക്കമില്ലാതെ ബിജെപി; പരാജയപ്പെട്ടത് 14 കേന്ദ്രമന്ത്രിമാര്‍

ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപിയുടെ 14 കേന്ദ്രമന്ത്രിമാരാണ് പരാജയപ്പെട്ടത്. അമേഠിയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാജയമാണ് ബിജെപിയെ ഞെട്ടിച്ചത്. രാഹുല്‍ മത്സരിക്കാന്‍ സന്നദ്ധനാകാതിരുന്നതോടെ, കോണ്‍ഗ്രസ് രംഗത്തിറക്കിയ കിഷോരിലാല്‍ ശര്‍മ്മയോടാണ് സ്മൃതി തോറ്റത്. കിഷോരിലാലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പുച്ഛിച്ച സ്മൃതി ഇറാനി ഒന്നര ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് പരാജയമടഞ്ഞത്. Also Read ; ‘മിഷന്‍ കന്നിവോട്ട് ‘ ; വടകരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫിയെ തുണച്ച വിജയമരുന്ന് ബിജെപി കേരളത്തില്‍ മത്സരത്തിനിറക്കിയ രണ്ടു കേന്ദ്രമന്ത്രിമാരും പരാജയപ്പെട്ടു. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനും ആറ്റിങ്ങലില്‍ […]

കണക്ക് പ്രവചിക്കാനൊന്നും ഇല്ല, ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണ്: യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്

പാലക്കാട്: കണക്ക് പ്രവചിക്കാനൊന്നും ഇല്ലെന്നും ആലത്തൂരില്‍ ഉള്ളവര്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം അവരോടൊപ്പം ചേര്‍ന്ന് നിന്ന ജനപ്രതിനിധി എന്ന നിലയില്‍ എല്ലാവരുടേയും പിന്തുണയുണ്ടാകുമെന്നും രമ്യ ഹരിദാസ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. Also Read ; യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ മലയാളിയുവാവിന്റെ പരാക്രമം, വാതില്‍ തുറക്കാന്‍ ശ്രമം; അടിയന്തര ലാന്‍ഡിങ്, അറസ്റ്റ് ‘കോഴിക്കോട് എന്നെ സ്‌നേഹിച്ച അതേ പോലെ ഒട്ടും വ്യത്യാസമില്ലാതെ ആലത്തൂരുകാര്‍ ഇരുകരങ്ങളും നീട്ടി ഹൃദയം കൊണ്ട് സ്വീകരിച്ചാണ് 2019ല്‍ തിരഞ്ഞെടുപ്പ് […]

വോട്ടെണ്ണൽ : സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്. സംസ്ഥാനത്തെ വിവിധ വോട്ടെണ്ണൽ കേന്ദ്ര പരിസരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊല്ലം, കോഴിക്കോട്, വയനാട് എന്നീ മൂന്ന് ജില്ലകളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. Also Read ; ലോക്‌സഭാ തെരഞ്ഞെടുപ്പ്; വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകള്‍ തുറന്നു, ആദ്യ ഫല സൂചന ഒമ്പതോടെ കൊല്ലം ജില്ലയില്‍ വോട്ടെണ്ണല്‍ നടക്കുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്‌കൂള്‍ പരിസരത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുപ്രകാരം അഞ്ചുപേരിൽ അധികം ആളുകൾ കൂട്ടം കൂടാൻ പാടുള്ളതല്ല. രാവിലെ […]

വടകരയില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നാളെ വരെ നിരോധനാജ്ഞ; വിജയാഹ്ലാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണം

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ, വടകരയില്‍ പ്രത്യേക സേനാ വിന്യാസവുമായി ജില്ലാഭരണകൂടം. അതീവ പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നു വൈകീട്ടു മുതല്‍ നാളെ വൈകീട്ടു വരെ വോട്ടെണ്ണല്‍ കേന്ദ്രത്തിന് സമീപം നിരോധനാജ്ഞ പ്രഖ്യാപിച്ചു. Also Read ; ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ ഓവറില്‍ ഒമാനെ വീഴ്ത്തി നമീബിയ വടകരയിലെ വിജയാഹ്ലാദ പ്രകടനങ്ങള്‍ നേരത്തെ അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ രാഷ്ട്രീയപാര്‍ട്ടികളോട് നിര്‍ദേശിച്ചിട്ടുണ്ട്. വടകരയില്‍ വോട്ടെടുപ്പിന് ശേഷവും സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. […]

പ്രവാസി മലയാളികളുടെ സംഗമമായലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ സംഗമമായ ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കും. നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള 351 ലധികം പ്രതിനിധികള്‍ ലോക കേരള സഭയില്‍ പങ്കെടുക്കും. നിയമസഭാമന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളാണ് ഇത്തവണയും വേദി. Also Read ; കോട്ടയത്ത് കള്ള് ചെത്താന്‍ തെങ്ങില്‍ കയറിയ തൊഴിലാളി കുടുങ്ങി; താഴെയിറങ്ങിയത് അഗ്‌നിശമന സേനയുടെ സഹായത്തോടെ സാമ്പത്തിക ധൂര്‍ത്താണെന്ന് ആരോപിച്ച് കഴിഞ്ഞതവണ ലോക കേരളസഭ പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. നിലവിലെ നിയമസഭ അംഗങ്ങള്‍, […]